khalistan-movement

പഞ്ചാബിന്റെ തെരുവോരങ്ങളിൽ നിന്ന് വർഷങ്ങൾക്കുശേഷം വീണ്ടും വിഘടനവാദികളുടെ ശബ്ദം ഉയർന്നുകേൾക്കുന്നു. രണ്ടാം ഭിന്ദ്രൻവാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത്പാൽ സിങിലൂടെ, ഒരുകാലത്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ, പഞ്ചാബിനെ കലുഷിതമാക്കിയ ഖാലിസ്ഥാൻ എന്ന പേര് പിന്നെയും കേന്ദ്രബിന്ദുവാകുന്നു. എന്താണ് ഖലിസ്ഥാൻ പ്രസ്ഥാനം? പാക്കിസ്ഥാന് അവരുടെ മേല്‍ എത്രത്തോളം സ്വാധീനമുണ്ട്. ബ്രിട്ടണിലും കാനഡയിലും അമേരിക്കയിലും ജര്‍മനിയിലും സജീവമായ ഖാലിസ്ഥാന്‍ വാദികള്‍ എങ്ങനെ ഇന്ത്യയില്‍ പ്രത്യക്ഷ പ്രവര്‍ത്തനം പുനരാരംഭിച്ചു? കര്‍ഷക സമരത്തെ ഖാലിസ്ഥാനികളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാദങ്ങളില്‍ കഴമ്പുണ്ടോ? അതിനെല്ലാം ഉത്തരം അറിയണമെങ്കില്‍ കുറച്ചുകാലം പിന്നോട്ടുനടക്കേണ്ടിവരും.  വിഡിയോ കാണാം.