nayanthara-surrogacy

താരദമ്പതികളായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭധാരണം വഴി ഇരട്ടകൾ പിറന്നതിൽ ചട്ടലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നു പുറത്തു വിടുമെന്നു മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.

തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതി നടത്തിയ അന്വേഷണം പൂർത്തിയായി.കുട്ടികൾ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നു വിശദീകരണം തേടിയ സമിതി, മാനേജ്മെന്റ് ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയതായി സൂചനയുണ്ട്.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Nayanthara-Vignesh Shivan Surrogacy Row: Report Will Be Released On Today