• മണ്ഡല പുനർനിർണയ ബില്ലിനെ ഉപാധികളോടെ പിന്തുണയ്ക്കാൻ ഡി.എം.കെ. തീരുമാനം. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിന് പിന്നാലെയാണ് 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുന്നതായി എ. രാജ അറിയിച്ചത്.

മണ്ഡല പുനർനിർണയ ബില്ലിനെ ഉപാധികളോടെ പിന്തുണയ്ക്കാൻ ഡി.എം.കെ. തീരുമാനം. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിന് പിന്നാലെയാണ് 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുന്നതായി എ. രാജ അറിയിച്ചത്.  Also Read: 'വെട്രിവേല്‍ മുരുഗനുക്ക് ഹരോഹര'; തിരുപ്പറംകുണ്‍ട്രത്തില്‍ ട്വീറ്റുമായി പ്രധാമന്ത്രി മോദി


തമിഴ്‌നാടിന് നിലവിലുള്ള 7.18 ശതമാനം ലോക്‌സഭാ സീറ്റ് വിഹിതം നിലനിർത്തണമെന്നായിരുന്നു ഡി.എം.കെയുടെ പ്രധാന ആവശ്യം. 50 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ സംസ്ഥാനത്തിന്റെ വിഹിതം 7.21 ശതമാനമായി ഉയരും. 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ സീറ്റ് അനുപാതം 25 വർഷം കൂടി തുടരണമെന്നും ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു. അതേസമയം, എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന അനുവദിക്കുന്ന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. 

മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിർണായക യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് യോഗം. ബില്ലിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത രൂക്ഷമാണ്.

ഡി.എം.കെ.ക്കും എൻ.സി.പി. ശരദ് പവാർ വിഭാഗത്തിനും ബില്ലിനെ ഉപാധികളോടെ പിന്തുണയ്ക്കാനാണ് സാധ്യത. അതേസമയം, ഡി.എം.കെ. എം.പിമാരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ശരദ് പവാർ ആശുപത്രിയിൽ കഴിയുന്നതിനാൽ സുപ്രിയ സുലെ ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ല.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുകയാണ് ഭരണഘടനാ ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

ENGLISH SUMMARY:

The DMK has agreed to support the proposed Delimitation Bill with conditions, accepting a 50% increase in Lok Sabha seats. Following a meeting chaired by Tamil Nadu Chief Minister M.K. Stalin, A. Raja announced the party's position. The DMK's key demand is to retain Tamil Nadu's 7.18% parliamentary seat share and extend the 1971 Census-based allocation formula for another 25 years. Meanwhile, opposition parties remain divided over the bill, with the INDIA bloc preparing to discuss its strategy under Congress president Mallikarjun Kharge.