rajastan-election

രാജസ്ഥാനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. ബിജെപി പിന്നിലാണ്. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് സീറ്റുകളിലാണ് ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കിയത്. പഞ്ചായത്ത് സമിതിയില്‍, ആകെയുള്ള 7,543 സീറ്റുകളില്‍, കോണ്‍ഗ്രസ് 3,757 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 2,213 സീറ്റുകളിലാണ് മുന്നില്‍. RLP 497 സീറ്റുകളിലും സ്വതന്ത്രര്‍ 650ലേറെ സീറ്റുകളിലും ലീഡ് ചെയ്യുന്നു. സിപിഎമ്മിന് 50 സീറ്റുകളില്‍ ലീഡുണ്ട്. ജില്ലാ പരിഷത്തിൽ കോൺഗ്രസ് 697 സീറ്റുകളിലും ബിജെപി 325 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആകെ 1,275 സീറ്റുകളാണുള്ളത്. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാന തിരഞ്ഞെടുപ്പാണിത്.

 

രാജസ്ഥാനിലെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 

 

കോൺഗ്രസിന് ലഭിക്കുന്ന വലിയ പിന്തുണ ബിജെപി സർക്കാരിനെതിരെയുള്ള  തരംഗമായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു. തിരിച്ചടി നേരിട്ടതോടെ, നേതൃതലത്തിലുള്ള അഴിച്ചു പണിയിലേക്ക് ബിജെപി കടന്നേക്കാം. പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച നഗരവികസന മന്ത്രി ഝബർ സിങ് ഖാരയുടെ ഭാര്യയും മകനും മകളും തോറ്റു. സിക്കാർ ജില്ലയിലെ ശ്രീമധോപുരിലെ 17-ാം വാർഡിൽ മത്സരിച്ച മന്ത്രിയുടെ ഭാര്യ ശാന്തി ദേവി 51 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു. മന്ത്രിയുടെ മകളായ ദുർഗ സിങ്, അജയ് സിങ് എന്നിവരും തോറ്റു. ഉദയ്പുർ ജില്ലയിലെ ഋഷഭദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും തോറ്റു.

ENGLISH SUMMARY:

Rajasthan panchayat election results show a major victory for the Congress party as they leave the BJP behind in rural polls. This significant political shift serves as a crucial indicator ahead of the upcoming legislative assemblies.