congress-flag-02

രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസിന് മുന്‍തൂക്കം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനാണ് ലീഡ്. 37 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 13 ഇടത്ത് കോണ്‍ഗ്രസും 10 ഇടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. പഞ്ചായത്ത് സമിതികളില്‍ 419 എണ്ണത്തില്‍ കോണ്‍ഗ്രസിന്‍റെ ലീഡ് 145 ഇടത്താണ്. ബിജെപി 89 ഇടത്ത് ലീഡ് ചെയ്യുന്നു. 

പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച നഗരവികസന മന്ത്രി ഝബർ സിംഗ് ഖാരയുടെ ഭാര്യയും മകനും തോറ്റു. സിക്കാര്‍ ജില്ലയിലെ ശ്രീമധോപൂരിലെ 17-ാം വാര്‍ഡില്‍ മത്സരിച്ച മന്ത്രിയുടെ ഭാര്യ ശാന്തി ദേവി 51 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് തോറ്റു. മന്ത്രിയുടെ മകളായ ദുര്‍ഗ സിങ്, അജയ് സിങ് എന്നിവരും തോറ്റു. ഉദയ്പൂർ ജില്ലയിലെ ഋഷഭദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുന്‍ ബിജെപി എംഎല്‍എ നാനാലാല്‍ അഹാരിയുടെ മകന്‍ സോനു  തോറ്റു. 

ജയ്പൂരില്‍ ഇതുവരെ വിജയികളെ പ്രഖ്യാപിച്ച 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 11 ഇടത്ത് ജയിച്ചു. ബിജെപി രണ്ടിടത്ത് ജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി ജയിച്ചു. ജയ്പൂരിലെ 22 പഞ്ചായത്ത് സമിതികളില്‍ 19 ഇടത്ത് കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ജയ്പൂരിലെ ജില്ലാ പരിഷത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ബിജെപി 25 വാര്‍ഡിലും കോണ്‍ഗ്രസ് 22 ഇടത്തും മുന്നിലാണ്. 

41 ജില്ലകളിലായി 1,403 ജില്ലാ പരിഷത്ത് വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോട്ട, ബാരൻ, കരൗലി, ശ്രീ ഗംഗാനഗർ എന്നിവ ഒഴികെയുള്ള 37 ജില്ലകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 

ENGLISH SUMMARY:

The Congress party has taken a strong early lead over the ruling BJP as vote counting progresses in Rajasthan's local body elections across 37 districts. In the Zilla Parishad polls, Congress is ahead in 13 seats compared to the BJP's 10, while in Panchayat Samiti elections, Congress leads in 145 of the 419 seats against the BJP's 89. Dealing a major blow to the BJP, Urban Development Minister Jhabar Singh Kharra's wife Shanti Devi, daughter Durga Singh, and son Ajay Singh all suffered defeats in their respective Panchayat Samiti wards, alongside former BJP MLA Nanalal Ahari's son Sonu. Congress also dominated Jaipur's local polls by winning 11 of the first 15 declared wards and leading in 19 of 22 Panchayat Samitis, though the Jaipur Zilla Parishad race remains neck-and-neck with BJP leading in 25 wards to Congress's 22.