ടിവികെ എംഎൽഎ അരുള്‍ വിഗ്നേഷിനെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ. എംഎല്‍എ ജില്ലാ കലക്ടര്‍ക്ക്  അശ്ലീല സന്ദേശം അയച്ചതായും രാത്രി മദ്യപിച്ച് കലക്ടറുടെ വീട്ടിൽ എത്തിയെന്നും ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എംപി ആരോപിച്ചു. കള്ളകുറിച്ചി എംഎല്‍എയാണ് അരുള്‍. 

Also Read: തോറ്റതോടെ ഇസ്രയേലിനോട് കലിച്ച് ട്രംപ്; ഇറാന്‍ യുദ്ധത്തിന്‍റെ ചെലവ് നല്‍കണമെന്ന് ആവശ്യം

ടിവികെ ഭരണത്തിൽ ജില്ലാ കലക്ടർമാർക്ക് പോലും സുരക്ഷയില്ലെന്നും മുഖ്യമന്ത്രി വിജയ് മറുപടി പറയണമെന്നും കനിമൊഴി എക്സിൽ പ്രതികരിച്ചു. സംഭവത്തിനു ശേഷം ജില്ലാ കലക്ടര്‍ക്ക് പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും കനിമൊഴി എക്സില്‍ കുറിച്ചു. അതേ സമയം കള്ളക്കുറിച്ചിയിലെ പ്രബലനായ ഡിഎംകെ എംഎല്‍എയാണ്‌ ആരോപണങ്ങൾക്ക് പിന്നിൽ എന്ന് അരുൾ തിരിച്ചടിച്ചു. 

വിഷയം ടിവികെയിലും ചര്‍ച്ചയായി. നാളെ എംഎല്‍എമാരുടെ യോഗം വിളിച്ച ടിവികെ നേതൃത്വം അരുളിനെതിരായ ആരോപണം അന്വേഷിക്കുമെന്നും വ്യക്തമാക്കി.  രാവിലെ 11 മണിക്ക് പനയൂരിലാണ് യോഗം. പാര്‍ട്ടി അധ്യക്ഷന്‍ മുഖ്യമന്ത്രി ജോസഫ് വിജയും ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. അരുളിനെതിരായ ആരോപണം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമതി അന്വേഷിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക.

ENGLISH SUMMARY:

The ruling DMK has leveled serious allegations against TVK MLA Arul Vignesh, accusing him of sending inappropriate messages to the Kallakurichi District Collector and visiting her residence late at night under the influence of alcohol. DMK Deputy General Secretary Kanimozhi MP raised the issue on X, demanding an explanation from Chief Minister Vijay regarding the safety of women officials under TVK administration. In response, MLA Arul Vignesh denied the charges, claiming that a powerful local DMK leader engineered the baseless allegations to malign his reputation. Following the political storm, TVK called an emergency meeting of its MLAs in Panayur to initiate an internal committee investigation into the matter.