ഇറാന് യുദ്ധത്തിന് ചെലവായ തുക ഇസ്രയേല്‍ ഉള്‍പ്പടെയുള്ള സഖ്യകക്ഷികള്‍ തിരികെ നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ യുഎസ് സംരക്ഷിച്ച രാജ്യങ്ങള്‍ സൈനിക ചെലവ് നല്കാന് ബാധ്യസ്ഥരാണെന്നാണ് ട്രംപിന്റെ വാദം. സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ആവശ്യം.
Also Read: ബലാല്‍സംഗത്തിന് 10 വര്‍ഷം തടവുശിക്ഷ; കോടതിയില്‍ ഭാര്യയോട് ‘ഐ ലവ് യു’ എന്ന് പ്രതി
യുഎസ് ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഇസ്രയേല്‍ നിലനില്ക്കില്ലായിരുന്നു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം വഴി ഇറാന്റെ ആണവ ശേഷി നശിപ്പിച്ചു. യുദ്ധത്തിനായി ഞങ്ങള്‍ക്കുണ്ടായ ചെലവുകള്‍ തിരികെ ലഭിക്കും. ഇതിനകം സര്‍ക്കാറുകളോട് സംസാരിച്ചെന്നും അവര്‍ വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷ, എന്നിങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍.
യുഎസ് തിരികെ പിടിക്കാനൊരുങ്ങുന്ന തുക വളരെ വലുതാണ്. ഒക്ടോബര്‍ 16വരെ ഇറാന് യുദ്ധത്തിനായി യുഎസ് ചെലവാക്കിയ തുക 47.1 ബില്യണ്‍ ഡോളറാണെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും സൈനിക പ്രവർത്തനങ്ങൾക്കും കോടിക്കണക്കിന് രൂപ ചെലവാക്കി. എന്നാല്‍ മധ്യേഷ്യയിലെ സൈനികതാവളങ്ങള്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, ഇറാനെതിരായ പുതിയ സൈനിക നടപടി തൽക്കാലം ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഖത്തർ പ്രധാനമന്ത്രി അടക്കം മേഖലയിലെ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് വിശദീകരിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ സൈനികമായി തകർന്നു എന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസ് മീഡിയ റൂമില്‍ അപ്രതീക്ഷിതമായി എത്തിയായിരുന്നു ട്രംപിന്റെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരും ട്രംപും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.