sunny-joseph

TOPICS COVERED

സര്‍ക്കാര്‍ – പാര്‍ട്ടി ഏകോപനമില്ലെന്ന വിമര്‍ശനം ബലപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ നീക്കം സജീവമാക്കി വീണ്ടും ഒരുവിഭാഗം നേതാക്കള്‍. മന്ത്രി സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രംഗത്തെത്തി. ജി.എന്‍.എ വൈദ്യുതി വാങ്ങുന്നില്ലെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫ് പറഞ്ഞത്  മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് വ്യക്തമാക്കുന്നതെന്ന് അടൂര്‍ പ്രകാശ് പരിഹസിച്ചു.  

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിമന്ദിരത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെഎസ്ഇബി സി.എം.ഡി എന്‍.പ്രശാന്ത് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയതും പിന്നാലെ ജിഎന്‍എ വൈദ്യുതി വാങ്ങുന്നില്ലെന്ന വിവരം പുറത്തുവരുന്നതും. എല്ലാം മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് പറഞ്ഞ സണ്ണി ജോസഫ് വാക്കുകള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. 

കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന്റെ അതൃപ്തി മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന്റെ രണ്ടാം സീസണുമായി രംഗത്തെത്താന്‍ അടൂര്‍ പ്രകാശിന് പ്രേരണയായി. സണ്ണി ജോസഫിന്റെ പ്രതികരണം മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നതിന്റെ തെളിവാണ് അടൂര്‍ പരിഹസിച്ചു.  എം.കെ.മുനീറും ജി.ദേവരാജനും ക്യാബിനറ്റ് പദവികള്‍ നല്‍കിയതില്‍ കൂടിയാലോചനയുണ്ടായില്ലെന്ന് മുന്‍പ് വിമര്‍ശിച്ച അടൂര്‍, യുഡിഎഫ് യോഗം ചേരാത്തതിലുള്ള അമര്‍ഷം ഒരിക്കല്‍ കൂടി രേഖപ്പെടുത്തി. എല്ലാം യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിയോട് ചോദിക്കാനായിരുന്നു അടൂരിന്റെ മറുപടി. മുന്‍പ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അടൂര്‍ പറഞ്ഞത് വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടാത്തതിലുള്ള അമര്‍ഷത്തിന്റെ ഭാഗമാണ്. ഏതായാലും പുതിയ വിമര്‍ശനങ്ങളുടെ ചുവടുപിടിച്ച് പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് നേതാക്കളുടെ നീക്കം. 

ENGLISH SUMMARY:

Kerala politics latest news highlights growing friction between the government and party leaders as internal conflicts surface over administrative coordination. Opposition and ruling faction dynamics are shifting as senior leaders openly criticize the lack of collective responsibility in the cabinet.