• 2025-26 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവനകളിൽ വൻ ഇടിവ്. 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച സംഭാവനകളുടെ ആകെ തുക 130.7 കോടി രൂപ മാത്രം. 2024-25ൽ ലഭിച്ച 517.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ കുറവാണിത്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച പാർട്ടിയുടെ സംഭാവനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവനകളിൽ വൻ ഇടിവ്. 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച സംഭാവനകളുടെ ആകെ തുക 130.7 കോടി രൂപ മാത്രം. 2024-25ൽ ലഭിച്ച 517.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ കുറവാണിത്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച പാർട്ടിയുടെ സംഭാവനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. Also Read: ഹമാസിനെ ഭീകര സംഘടനയായി അംഗീകരിച്ചാല്‍ ഒന്നിക്കാം; ഉപാധികളുമായി ഐസന്‍കോട്ട്; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്


കഴിഞ്ഞ സാമ്പത്തിക വർഷം കോൺഗ്രസിന് ലഭിച്ച സംഭാവനകളിൽ 19 ശതമാനവും പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് വഴിയാണ്. 2024-25ൽ ഇത് 41.8 ശതമാനമായിരുന്നു. അന്ന് 216 കോടി രൂപയാണ് ലഭിച്ചതെങ്കില്‍  കഴിഞ്ഞ വർഷം ലഭിച്ചത് 25 കോടി രൂപ മാത്രമാണ്. പൊതുതിരഞ്ഞെടുപ്പ് നടന്ന 2024-25ൽ സംഭാവനകളിൽ 84 ശതമാനം വർധനയുണ്ടായിരുന്നെങ്കിലും 2025-26ൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2023-24നെ അപേക്ഷിച്ചും കഴിഞ്ഞ വർഷത്തെ സംഭാവനകൾ 53 ശതമാനം കുറഞ്ഞു.

സ്റ്റാർ സിമന്റ് ലിമിറ്റഡ് (5 കോടി), സജ്ജൻ ഭജങ്ക (4 കോടി), അഫ്നാൻ കൺസ്ട്രക്ഷൻസ് (3 കോടി), പ്രേം കുമാർ ഭജങ്ക (2 കോടി) എന്നിവരും സംഭാവനകൾ നൽകി. ഒരു കോടി രൂപയോ അതിലധികമോ നൽകിയ ഒൻപത് സംഭാവനകളിലൂടെ 43 കോടി രൂപ ലഭിച്ചു. അതേസമയം, അഞ്ച് ലക്ഷം രൂപയോ അതിൽ താഴെയോ നൽകിയ 1,321 സംഭാവനകളിലൂടെ ലഭിച്ചത് 37.2 കോടി രൂപയാണ്.

അതേസമയം, 2025-26ലെ കോൺഗ്രസിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. 2024-25ൽ സംഭാവന കൂപ്പണുകളുടെ വിൽപ്പനയിലൂടെ 350 കോടി രൂപ കോൺഗ്രസ് സമാഹരിച്ചിരുന്നു.

ENGLISH SUMMARY:

The Congress party recorded a 75% decline in donations exceeding Rs 20,000 during 2025-26, receiving Rs 130.7 crore compared to Rs 517.4 crore in the previous financial year. Contributions from Prudent Electoral Trust also dropped significantly, from Rs 216 crore to Rs 25 crore. Major corporate and individual donors contributed to the party, while its 2025-26 audit report is still awaited.