• നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിലെ സഖ്യകക്ഷികളായ എൽജെപിയും ജെഡിയുവും യുപിയിൽ മത്സരിക്കാനെത്തിയതിനെതിരെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) പരസ്യമായി രംഗത്തെത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി എന്‍ഡിഎ ഘടകക്ഷികളുടെ പോര്. യുപിയില്‍ മത്സരിക്കാന്‍ എന്‍ഡിഎ ഘകക്ഷികളായ ജനതാദള്‍ (യുണൈറ്റഡും) ലോക് ജനശക്തി പാര്‍ട്ടിയും എത്തിയതോടെ എന്‍ഡിഎ കക്ഷിയായ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബി‌എസ്‌പി) എതിര്‍പ്പുമായി രംഗത്തെത്തി. ബിഹാറില്‍ നിന്നുള്ള കക്ഷികളെ യുപിയില്‍ മത്സരിക്കാന്‍ സമ്മതിക്കില്ലെന്നാണ് എസ്ബിഎസ്പിയുടെ നിലപാട്. 

വര്‍ഷങ്ങളായി എല്‍ജിപി യുപിയില്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വാരണാസിയില്‍ നടത്തിയ നവ സങ്കല്‍പ് മഹാസഭ  ദേശിയഅധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാനാണ് ഉദ്ഘാടനം ചെയ്തത്. എല്‍ജെപിയെ കൂടാതെ യുപിയില്‍ സീറ്റ് പ്രതീക്ഷിക്കുന്ന ജെഡിയുവും ഉടനെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. ബിഹാര്‍ ആരോഗ്യ മന്ത്രിയും ജെഡിയു നേതാവുമായ നിശാന്ത് കുമാര്‍ അടുത്ത ദിവസം യുപിയിലെത്തി പാര്‍ട്ടി നേതാക്കളെ കാണുമെന്നാണ് വിവരം. 

ബിഹാറില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍ഡിഎ സീറ്റ് നല്‍കാത്തതിലെ നീരസമാണ് എസ്‌ബി‌എസ്‌പിയുടെ എതിര്‍പ്പിന് കാരണം. ബിഹാറില്‍  എസ്ബിഎസ്പിയെ എന്‍ഡിഎയുടെ ഭാഗമാക്കിയിരുന്നില്ലെന്നും ഇതിനാല്‍ ബിഹാര്‍ പാര്‍ട്ടികളെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി ദേശിയ ജനറല്‍ സെക്രട്ടറി അരവിന്ദ് രാജ്ഭര്‍ പറഞ്ഞു. എതിര് സംഭവിച്ചാല്‍ പാര്‍ട്ട് മറ്റുവഴി തേടുെമന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2025 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ബിഎസ്പിക്ക് ചില സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. മറ്റു സീറ്റുകളില്‍ ബിഎസ്പിക്ക് പിന്തുണയും നല്‍കി. പക്ഷേ എവിടെയും വിജയമുണ്ടാക്കാനായില്ല. 

ഇക്കാര്യത്തില്‍ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചിരാഗ് പസ്വാന്‍റെ പാര്‍ട്ടി യുപിയിലെത്തുന്നത് സമാജ്‍വാദി പാര്‍ട്ടിയുടെ പിഡിഎ തന്ത്രത്തെ നേരിടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എല്‍ജെപിയിലൂടെ എന്‍ഡിഎയ്ക്ക് പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകളിലേക്കുള്ള ആശയവിനിമയം  സാധിക്കും. യാദവരല്ലാത്ത ദളിത് വോട്ടുകള്‍ ലഭിക്കാനായാല്‍ വലിയ നേട്ടവുമാകും. യുപിയില്‍ സംഘടന ശക്തമാക്കുകയും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്ത പാര്‍ട്ടി പാസി, പസ്വാന്‍ വിഭാഗങ്ങള്‍ കൂടുതലായുള്ള പൂര്‍വാഞ്ചലിലും മധ്യ യുപിയിലുമാണ് എല്‍ജെപി കേന്ദ്രീകരിക്കുന്നത്. ബിജെപിയുമായി സഖ്യ ചര്‍ച്ച പരാജയപ്പെട്ടാല്‍ 403 സീറ്റിലും മത്സരിക്കുമെന്ന് ചിരാഗ് പസ്വാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Internal friction has erupted within the NDA coalition in Uttar Pradesh ahead of the upcoming Assembly elections, as Bihar-based allies LJP and JD(U) expand their political footprint into the state. Suheldev Bharatiya Samaj Party (SBSP) has strongly opposed their entry, warning that it will seek other political alternatives if Bihar parties are allowed to contest in UP under the NDA umbrella. SBSP's stance stems from being excluded by the NDA during the 2025 Bihar Assembly elections, where it contested independently without success. Meanwhile, the BJP remains silent as it weighs the potential of Chirag Paswan's LJP to counter the Samajwadi Party's PDA strategy by attracting non-Yadav Dalit and backward voters in Purvanchal and Central UP.