മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെതിരെ  ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ച് ജനകീയ കുറ്റവിചാരണ. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുൻ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതീകാത്മക  ഇംപീച്ച്‌മെന്റ് . മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രമേയം അവതരിപ്പിച്ചു. നാളെ രാംലീലാ മൈതാനില്‍ മഹാറാലി സംഘടിപ്പിക്കും. 

 

ഗ്യാനേഷിനെതിരെ ആറ് കുറ്റങ്ങളാണ് പ്രതീകാത്മക കുറ്റവിചാരണയില്‍ നിരത്തിയത്. 

 

1. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി

2. 13.2 കോടി വോട്ടര്‍മാരുടെ പേരുകള്‍ നീക്കി

3. പാര്‍ലമെന്‍റ് അറിയാതെ  ഫോം 6ല്‍ മാറ്റംവരുത്തി

4. ECINET മുഖേന വോട്ടര്‍പട്ടികയുടെ നിയന്ത്രണം ഏറ്റെടുത്തു

5. തിര. കമ്മിഷണര്‍മാരെ തീരുമാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി

6. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുംവേണ്ടി  പ്രവര്‍ത്തിച്ചു

 

Also read: 'ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടും കോണ്‍ഗ്രസ് തോറ്റല്ലോ'; MLC ഫലത്തില്‍ പരിഹസിച്ച് ജെഡിഎസ്

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം ജനകീയ വിചാരണ നടത്തവേ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. യു.പി.എ സര്‍ക്കാര്‍ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ആയിരുന്നിട്ടും 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് തോറ്റു?, 2024 ല്‍ ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അല്ലാതിരുന്നിട്ടും എങ്ങനെ തോറ്റു?, 2014 നും 2026 നും ഇടയില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാജിവയ്ക്കുമോ? അനധികൃത വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കേണ്ടേ? മുന്‍ എസ്.ഐ.ആറുകള്‍ നിയമവിരുദ്ധമായിരുന്നോ എന്നും റിജിജു ചോദിച്ചു. വിദേശ ശക്തികളുടെ സ്വാധീനത്താല്‍ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കാന്‍ കുടുംബ പാര്‍ട്ടി ശ്രമിക്കുന്നു എന്നും കിരണ്‍ റിജിജു ആരോപിച്ചു. 

ENGLISH SUMMARY:

India Alliance protest against Gyanesh Kumar highlights the symbolic impeachment and allegations of election tampering led by opposition leaders at Mallikarjun Kharge's residence. The political tension has intensified as the coalition demands the Chief Election Commissioner's resignation while facing sharp counter-questions from Union Minister Kiran Rijiju.