delhi-protest4-10

ഡല്‍ഹിയിലെ സമരത്തില്‍ നിന്നും

  • ഫ്രാൻസിലെ പ്രക്ഷോഭങ്ങളും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട്.

ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന ഫോക്സ് ന്യൂസ് റിപ്പോർട്ട് ഏറ്റുപിടിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ അരാജകത്വത്തെയും ഭരണമാറ്റത്തിനായുള്ള ഗൂഢാലോചനയെയും റിപ്പോർട്ട് തുറന്നുകാട്ടുന്നതായി ബിജെപി വ്യക്തമാക്കി.

Also Read: 'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശേരി സംഭവത്തിലെ പരാമർശം വളച്ചൊടിച്ചു; രൂക്ഷമായി പ്രതികരിച്ച് മഞ്ജു പിള്ള

ഫ്രാൻസിലെ പ്രക്ഷോഭങ്ങളും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും യുവജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും 13 രാജ്യങ്ങളിലെ 101 സംഘടനകൾ പ്രകടനങ്ങൾ ഏകോപിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട്. Global Chaos Inc Grows to 101 Groups എന്ന റിപ്പോർട്ടിലാണ് പ്രതിഷേധങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്ത്യൻ അലയൻസ് പാരീസ്’ (IAP) എന്ന സംഘടനയാണ് ഫ്രഞ്ച്, ഇന്ത്യൻ പ്രതിഷേധ സന്ദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതെന്നും മാൻഹട്ടനിലെ ‘പീപ്പിൾസ് ഫോറ’വുമായി ഈ സംഘടനയ്ക്ക് പങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ഉദ്ധരിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കോൺഗ്രസിനെ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ അരാജകത്വത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മാതൃകയാണ് അവതരിപ്പിക്കുന്നതെന്നും ഈ ബന്ധങ്ങൾ വിദേശ ഏജൻസികളുടെ ഇടപെടൽ സൂചിപ്പിക്കുന്നതായും ഭാട്ടിയ പറഞ്ഞു. രാജ്യദ്രോഹികളുടെ നേതാവ് ആരാണെന്ന് ചോദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: ആളിക്കത്തി സഞ്ജു, അടിതെറ്റി കിവീസ്; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തമില്ലാത്തവനും പക്വതയില്ലാത്തവനുമാണെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു ശൃംഖല രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് പറയുന്നതെന്നും ഇതൊരു ‘ചുവപ്പ്-പച്ച പ്രതിഷേധ ആവാസവ്യവസ്ഥ’യാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ENGLISH SUMMARY:

A recent Fox News report has alleged a connection between the riots in France and youth protests in India, pointing to a coordinated network of 101 organizations across 13 countries. The report highlights the role of the Paris-based Indian Alliance Paris (IAP) in linking French and Indian protest narratives with links to Manhattan's People's Forum. Seizing upon these findings, BJP spokesperson Gaurav Bhatia launched a sharp attack against the Congress party and Rahul Gandhi, accusing them of promoting anarchy and regime change. Furthermore, the BJP claimed the report exposes a coordinated ecosystem attempting to destabilize elected governments globally through foreign agency interventions.