**EDS: THIRD PARTY IMAGE** In this image received on Oct. 15, 2026, Congress President Mallikarjun Kharge and Leader of Opposition in the Lok Sabha Rahul Gandhi during an interaction with leaders of NSUI, Indian Youth Congress (IYC), and Congress Seva Dal at Indira Bhawan, in New Delhi. (AICC via PTI Photo)(PTI10_15_2026_000455B)
പാര്ട്ടിയിലെ യുവാക്കളുമായുള്ള സംവാദത്തിനിടെ രാഹുല്ഗാന്ധിക്കെതിരെ നര്മം കലര്ത്തി ഒളിയമ്പെയ്ത് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ. പാര്ട്ടി വിട്ടുപോയവരെ കുറിച്ചുള്ള രാഹുലിന്റെ പരാമര്ശത്തിലാണ് ഖര്ഗെയുടെ 'കുത്ത്'. ജ്യോതിരാദിത്യ സിന്ധ്യയും ഗുലാം നബി ആസാദും പാര്ട്ടി വിട്ടതിനെ സൂചിപ്പിച്ച് 'ഭീരുക്കളും അത്യാഗ്രഹികളും പാര്ട്ടി വിട്ടു, ഇന്ന് സിംഹങ്ങളാണ് പാര്ട്ടിയിലുള്ളത്' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്. ഇതോടെയാണ് 'അവരെല്ലാം താങ്കളുടെ കൂട്ടുകാരായിരുന്നു' എന്ന് ഖര്ഗെ ഇടയ്ക്ക് കയറിപ്പറഞ്ഞത്. സിന്ധ്യ തന്റെ കൂട്ടുകാരനായിരുന്നുവെന്ന് കേട്ടതും രാഹുല് നിഷേധിക്കുകയുമുണ്ടായി. ' എന്റെ സഹോദരി പ്രിയങ്ക ഇതാ ഇവിടെയുണ്ടല്ലോ.. അവള്ക്കറിയാം, സിന്ധ്യ എന്റെ കൂട്ടുകാരനായിരുന്നില്ല' എന്ന് പറഞ്ഞതായും ദേശീയമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. Also Read: 'പാക്– അമേരിക്ക യുദ്ധമുണ്ടായാല് ഇന്ത്യ പാക്കിസ്ഥാനൊപ്പം'! അവര് നമ്മുടെ അയല്ക്കാര്; ബിജെപി നേതാവ്; വിവാദം
ഖര്ഗെയുടെ വാക്കുകള്ക്ക് പിന്നാലെ രാഹുല് രാഷ്ട്രീയത്തിലെ സൗഹൃദത്തെയും ശത്രുതയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള് പങ്കുവച്ചു. 'മുത്തശ്ശിയായിരുന്ന ഇന്ദിരയില് നിന്നാണ് എനിക്ക് രാഷ്ട്രീയ പരിശീലനം കിട്ടിയത്. ഒരിക്കല് പതിവായി വീട്ടിലെത്തുന്ന വനിതാ സുഹൃത്താണോ ഇന്ദിരാഗാന്ധിയുടെ ഉറ്റ ചങ്ങാതിയെന്ന് താന് ചോദിച്ചെന്നും അപ്പോള് , അവള്ക്ക് ഞാനായിരിക്കാം ബെസ്റ്റ് ഫ്രണ്ട്, പക്ഷേ എനിക്ക് അവരല്ല എന്ന് പറഞ്ഞു. അതുകൊണ്ട് പുറത്ത് നിന്ന് നോക്കുമ്പോള് എന്റെ സുഹൃത്തായി നിങ്ങള്ക്ക് തോന്നുന്നവരായിരിക്കില്ല ശരിക്കുമുള്ളത്. എന്റെ ശത്രുവെന്ന് പുറത്ത് നിന്ന് നോക്കുമ്പോള് നിങ്ങള്ക്ക് തോന്നുന്നയാളാവില്ല ശരിക്കുമുള്ള ശത്രു'- രാഹുല് ഖര്ഗെയോട് മറുപടി നല്കി.
സ്ഥാനമാനങ്ങളും സുരക്ഷിതത്വവും നോക്കി ചിലര് പാര്ട്ടി വിട്ടപ്പോള് ഇഡിയെയും സിബിഐ റെയ്ഡിനെയും ഭയന്ന് പാര്ട്ടി വിട്ടവരും ഉണ്ടെന്നും രാഹുല് പറഞ്ഞു. 2020ലാണ് കോണ്ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയത്. പാര്ട്ടിക്കുള്ളില് രാഹുലിന്റെ വിശ്വസ്തനെന്നാണ് ജ്യോതിരാതിദ്യ സിന്ധ്യയെ എല്ലാവരും കരുതിപ്പോന്നത്. നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്ന്നാണ് 2022 ല് ഗുലാം നബി ആസാദും കോണ്ഗ്രസ് വിട്ടത്.
ഖര്ഗെയുടെ രാഷ്ട്രീയ ജീവിതം ആദര്ശത്തോടുള്ള സമര്പ്പണത്തിലധിഷ്ഠിതമാണെന്നും രണ്ടുവട്ടം മുഖ്യമന്ത്രി പദം നഷ്ടമായിട്ടും തന്റെ ആദര്ശം ബലികഴിക്കാന് ഖര്ഗെ തയാറായില്ലെന്നും രാഹുല് പ്രശംസിച്ചു. യൂത്ത് കോണ്ഗ്രസ്, എന്എസ്യുഐ തുടങ്ങിയ കോണ്ഗ്രസിന്റെ യുവജന സംഘടനകളില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരുമായി നടത്തിയ അനൗദ്യോഗിക യോഗത്തിലാണ് ഖര്ഗെയ്ക്കൊപ്പം രാഹുല് എത്തിയത്.