Cockroach Janta Party (CJP) founder Abhijeet Dipke (C) along with Indian actor and activist Prakash Raj (R) and All India Students' Association (AISA) president Neha Bora, addresses media during a press conference in New Delhi on October 15, 2026 amid ongoing protests against India's Chief Election Commissioner Gyanesh Kumar over alleged voter roll irregularities linked to the "special intensive revision" (SIR). CJP founder Abhijeet Dipke called on people to gather on October 16 in Connaught Place, close to Jantar Mantar. CJP activists and opposition parties have defied a security crackdown to demand the resignation of India's chief election commissioner, accusing the poll body of manipulating voter rolls to benefit Prime Minister Narendra Modi's ruling party. (Photo by Arun SANKAR / AFP)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ജയിലിലടയ്ക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതെന്നും ദീപ്കെ ചോദിച്ചു. Also Read: '2029 ലും മോദി തന്നെ ജയിക്കും'; പ്രവചിച്ച് മേരി മില്ബെന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിത്തൊണ്ടനെന്ന് വിശേഷിപ്പിച്ച ദീപ്കെ, രാജ്യത്ത് അടിയന്തരാവസ്ഥയാണെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യവും ലോകവും മോദിയുടെ യഥാർഥ മുഖം തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ശാഖകളിൽ ഇതുവരെ ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന ആരോപണം ഉന്നയിച്ച ദീപ്കെ, അതുകൊണ്ടാണ് തെരുവുകളിൽ ദേശീയപതാകയേന്തിയുള്ള പ്രതിഷേധങ്ങൾ തടയുന്നതെന്നും ആരോപിച്ചു. പ്രധാനമന്ത്രി മോദിക്ക് ദേശീയപതാകയേക്കാൾ പ്രാധാന്യം ഗ്യാനേഷ് കുമാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ ദേശീയ ജനറല് സെക്രട്ടറി ഐഷി ഘോഷ്. വോട്ട് കൊള്ള നടത്തുന്നവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകില്ലെന്ന് അവർ ആരോപിച്ചു. പ്രതിഷേധക്കാരുടെ കൈകളിലുള്ള ദേശീയപതാകയെ ആക്രമിച്ച് അവരുടെ പോരാട്ടം തടയാനാകില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്നും ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.
അതേസമയം, ഡല്ഹിയില് സി.ജെ.പി., ഇടത് യുവജനസംഘടന സംയുക്ത വാര്ത്താസമ്മേളനത്തിനിടെ ബഹളം. ചോദ്യം ചോദിച്ച് ബഹളംവച്ച ഒരു ചാനലിന്റെ റിപ്പോര്ട്ടമാരെ പുറത്തിറക്കി. ഇവരെ പ്രസ് ക്ലബ് പരിസരത്തുനിന്ന് നീക്കി. വാര്ത്താസമ്മേളനത്തില് ഗോദി മീഡിയ ഡൗണ് വിളികള് ഉയര്ന്നു.