ആക്രമിക്കാന് വരുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്ത്തകര്ക്ക് മുന്നില് കഞ്ചാവ് പൊതിയിട്ടാല് അതെടുത്ത് പിന്മാറുമെന്ന് പരിഹസിച്ച് കോണ്ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. അടൂരിലെ യൂത്ത് കോണ്ഗ്രസ്, ഡിവൈഎഫ്ഐ സംഘര്ഷത്തിലാണ് പ്രതികരണം. കോണ്ഗ്രസ് മുന് എംഎല്എ രാഹുല് മാങ്കൂട്ടമാണ് പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന് ആരോപിച്ച് സിപിഎം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തി
അടൂരിലെ യൂത്ത്കോണ്ഗ്രസ് ഡിവൈഎഫ്ഐ സംഘര്ഷത്തിലാണ് ശ്രീനാദേവിയുടെ കടുത്ത പരിഹാസം. അടൂരില് രക്തസാക്ഷികളെ സൃഷ്ടിക്കാന് സിപിഎം ശ്രമിക്കുന്നു എന്നും ശ്രീനാദേവി ആരോപിച്ചു. ഏരിയ സെക്രട്ടറി എസ് മനോജിന് മര്ദനമേല്ക്കുന്ന ദൃശ്യങ്ങള് പുറത്ത് വിടുമെന്ന് ശ്രീന ഫേസ്ബുക്കില് പോസ്റ്റ് ഇട്ടിരുന്നു. ശ്രീനാദേവിയുടെ ചിട്ടി ലേലം ചെയ്തെന്ന് ഏരിയ സെക്രട്ടറി പരിഹസിച്ചു
അടൂരിലെ പൊലീസിനെ നിയന്ത്രിക്കുന്നത് രാഹുല് മാങ്കൂട്ടത്തില് ആണെന്ന് ആരോപിച്ച് സിപിഎം പൊലീസ് സ്റ്റേഷന് മാര്ച്ച് നടത്തിയിരുന്നു. എല്ലാ വാര്ഡിലും പൊലീസിനെതിരെ പ്രതിരോധ സേന രൂപീകരിക്കുമെന്ന് സംസ്ഥാനക്കമ്മിറ്റിയംഗം കെ.പി.ഉദയഭാനു പറഞ്ഞു
ശ്രീനാദേവിക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖില് പറഞ്ഞു. കലാപാഹ്വാനം പോലെയാണ് ശ്രീനയുടെ ഫേസ്ബുക്ക് പോസ്റ്റ് . എരിയ സെക്രട്ടറി മനോജിനേയും കുടുംബത്തേയും ഇടതുപക്ഷം സംരക്ഷിക്കും എന്നും അഖില് ഫേസ്ബുക്കില് കുറിച്ചു. അതിനിടെ ഏഴംകുളത്തെ സംഘര്ഷത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. യൂത്ത് കോണ്ഗ്രസ് നേതാവ് ബിനില് ബിനുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്