Student activists aligned with left-wing organisations hold a poster of India's Chief Election Commissioner Gyanesh Kumar amid the ongoing protest in solidarity with the youth-led Cockroach Janata Party (CJP) demanding his resignation over alleged voter roll irregularities linked to the "special intensive revision" (SIR), in Kolkata on October 11, 2026. (Photo by Dibyangshu SARKAR / AFP)
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്നിയിൽ തിളച്ച് ഡൽഹി. ഇന്ത്യാസഖ്യവും സിജെപിയും പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധിക്കും. സുപ്രീംകോടതിയിലേക്കാണ് ഇന്ത്യാസഖ്യത്തിന്റെ മാർച്ച്. കൊണാട്ട്പ്ലേസിൽനിന്ന് ആരംഭിക്കുന്ന ചലോ ദില്ലി മാർച്ചിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ.ബേബി തുടങ്ങിയവർ പങ്കെടുക്കും. രാഹുൽ ഗാന്ധിയും ഖർഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ല. കൊണാട്ട് പ്ലേസ്, ഇന്ത്യഗേറ്റ്, വിജയ് ചൗക്ക് തുടങ്ങിയിടങ്ങളിലേക്ക് പ്രതിപക്ഷ പോഷക സംഘടനകൾ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്നും തുടരും. പ്രതിഷേധം ശക്തമായതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇന്ത്യാസഖ്യ പാർട്ടികളുടെ നിരവധി പ്രവർത്തകരാണ് രാജ്യ തലസ്ഥാനത്തെത്തിയിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളിലും അതിശക്തമായ പ്രതിഷേധം തുടരുകയാണ്. അതേസമയം സുരക്ഷയും സേനാ ബലവും ശക്തമാക്കി പ്രതിഷേധം തടയാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്രസർക്കാർ. പാര്‍ട്ടിക്കും ജാതിക്കും സമുദായത്തിനുമതീതമായി ജനാധിപത്യ സംരക്ഷണത്തില്‍ യോജിക്കുന്നവര്‍ മാര്‍ച്ചിന് അണിനിരക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹോദര്യവും ദേശസ്നേഹവും ഉയര്‍ത്തിപ്പിടിച്ചാകും മാര്‍ച്ചെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് സംഘടന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ എ.എ.റഹീം എം.പി നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിച്ചേക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്നിൽ ഹർജി ഉന്നയിക്കാനാണ് നീക്കം. കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെയടക്കം നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സമാധാനപരമായി പ്രതിഷേധിച്ചവരെ ബലമായി കസ്റ്റഡിയിലെടുത്തു, ക്രൂരമായി മര്‍ദിച്ചു തുടങ്ങിയ ആക്ഷേപങ്ങളും ഹര്‍ജിയിലുണ്ട്. തടങ്കൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും, സ്വതന്ത്ര അന്വേഷണം വേണമെന്നും, കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. കോടതിയലക്ഷ്യ ഹർജി പരിഗണിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പൊലീസ് ലംഘിച്ചെന്ന് മറ്റു ഹർജിക്കാരും ഇന്ന് ഉന്നയിച്ചേക്കും.