• 'അഭിജിത് ദീപ്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. ‘ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങള്‍ക്ക് പകരം ഈ പ്രക്ഷോഭത്തെ അജിന്‍ക്യ ഷിന്‍ഡെ നയിക്കും'

ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനെത്തിയ കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളായ അഭിജിത് ദിപ്കെയും അശുതോഷ് റാന്‍കയും സൗരവ് ദാസും അറസ്റ്റില്‍. അഭിജിത് ദീപ്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. ‘ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങള്‍ക്ക് പകരം ഈ പ്രക്ഷോഭത്തെ അജിന്‍ക്യ ഷിന്‍ഡെ നയിക്കും.’ ദീപ്കെ പ്രഖ്യാപിച്ചു.

വിഡിയോ കാണുന്നവര്‍ അജിന്‍ക്യ ഷിന്‍ഡെയെ പിന്തുടരണമെന്നും കോക്രോച്ച് ജനതാപാര്‍ട്ടിയെ അജിന്‍ക്യ മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ വിഡിയോയില്‍ പറയുന്നു. രാവിലെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ദിപ്കെയെയും അശുതോഷിനെയും സൗരവിനെയും വിമാനത്തിനുള്ളില്‍ കയറിയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇവരെ പൊലീസ് കേന്ദ്രത്തിലേക്ക് മാറ്റി. Read More: ലാത്തി വീശി, വലിച്ചിഴച്ചു; ഡല്‍ഹിയില്‍ പൊലീസ് അഴിഞ്ഞാട്ടം

അതേസമയം, സമരത്തിനായി ഡല്‍ഹിയിലേക്കെത്തിയ ആയിരക്കണക്കിന് യുവാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. യുവാക്കളെ തെരുവിലൂടെ വലിച്ചിഴച്ചും ലാത്തിക്കടിച്ചും വലിയ അക്രമമാണ് ഡല്‍ഹി പൊലീസ് അഴിച്ചുവിട്ടത്. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാതിരുന്നതോടെ തലസ്ഥാനം സംഘര്‍ഷഭൂമിയായി. 

അഭിജീത് ദീപ്കെയ്ക്ക് പുറമെ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ഘോഷ്, രത്ന സിങ് എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂട്യൂബര്‍ ധ്രുവ് റാഠിയെ രാവിലെ ഗുരുഗ്രാമിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. 

സമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം നേതാക്കളെയും കൂട്ടത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ്, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എ.എ.റഹീം,എളമരം കരീം, ബൃന്ദാ കാരാട്ട് തുടങ്ങിയ നേതാക്കളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Cockroach Janata Party (CJP) leaders Abhijit Deepke, Ashutosh Ranka and Sourav Das have been arrested in Delhi, according to a video posted by Deepke on social media. In the video, Deepke said that Ajinkya Shinde would lead the protest in their place and urged viewers to follow Shinde and support his leadership of the party. The report says Delhi Police detained the CJP leaders after boarding their aircraft at Delhi airport and later moved them to a police facility. It also reports widespread detentions of young protesters, YouTuber Dhruv Rathee and several CPM leaders, including Kerala Chief Minister Pinarayi Vijayan, amid escalating tensions surrounding the protest.