rahul-gandhi-protest

ആകാശ്വാണി ഭവൻ വളപ്പിൽ എട്ട് മണിക്കൂറിലധികം ധർണയിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. (പി.ടി.ഐ ഫോട്ടോ/കർമ്മ ഭൂട്ടിയ)

  • എം.പിമാരോട് ഡൽഹിയിൽ തുടരാൻ മല്ലികാർജുൻ ഖാർഗെ നിർദ്ദേശം നൽകി.

ഗ്യാനേഷ് കുമാറിന്റെ രാജിയും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ അതിശക്തമായ പ്രതിഷേധത്തിന്റെ തുടർച്ച നിലനിർത്താനൊരുങ്ങി ഇന്ത്യ സഖ്യം. മോദി ഭരണത്തിൽ 25 വർഷം പൂർത്തിയാക്കുന്ന ഇന്ന് അതിശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഡൽഹിയിൽ തുടരാൻ ഇന്ത്യ സഖ്യ എംപിമാർക്ക് മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. എല്ലാ പാർട്ടികളോടും കൂടിയാലോചിച്ച് സമരരീതി തീരുമാനിക്കും. 

Also Read: പൊലീസ് വാനി‍ന്‍റെ ജനല്‍ വഴി പുറത്തേക്ക് കടക്കാന്‍ രാഹുലിന്‍റെ ശ്രമം; അകത്തേക്ക് വലിച്ചുകയറ്റി പൊലീസ്

ഇന്നലെ രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരുമാണ് ആകാശവാണി ഭവന് അകത്തു ഉണ്ടായിരുന്നത് എന്നതിനാൽ ഇനിയുള്ള പ്രതിഷേധങ്ങളിൽ കൂടിയാലോചന വേണമെന്ന് വിവിധപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യാസഖ്യം നേരത്തെ പ്രഖ്യാപിച്ച ജില്ലാതല പ്രതിഷേധ പരിപാടിയും ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും. രണ്ടാം ജന്തർ മന്തർ സമരത്തിനുള്ള ഒരുക്കത്തിലാണ് CJP. 

അതേസമയം,ആകാശവാണി ഭവനിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും അതിക്രമിച്ചുകയറി എന്ന പരാതിയിൽ ഡൽഹി പോലീസ് ഉടൻ തുടർനടപടി സ്വീകരിച്ചേക്കും. ആകാശവാണി ഭവനില്‍ അതിക്രമിച്ചുകയറിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് നടത്തിയതിലും കേസെടുത്തേക്കും. മാര്‍ച്ചിന് അനുമതി തേടിയിരുന്നില്ലെന്നും പൊലീസ്  പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാരുടെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് മുന്‍പായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടില്ലെന്നാണ് വിശദീകരണം. 

വൈകിട്ട് നാലു മണിയോടെ ഡല്‍ഹി പൊലീസാണ് വിവരം അറിയിച്ചത്. 240 എംപിമാര്‍ പങ്കെടുക്കുന്ന കൂടിക്കാഴ്ച പാര്‍ലമെന്‍റ് ഹൗസ് അനക്സില്‍ നടത്താനാണ് ആവശ്യപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇത് അസാധാരണമായതിനാല്‍ കമ്മിഷന്‍ നിരസിച്ചു. നിവേദനം നേരിട്ട് വാങ്ങാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അയ്ക്കാമെന്ന നിര്‍ദേശം കമ്മിഷന്‍ മുന്നോട്ടുവച്ചെങ്കിലും എംപിമാര്‍ നിരസിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏത് സമയത്തും കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടാം. ലഭ്യമായ സമയം നിശ്ചയിച്ച് നല്‍കുമെന്നും കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. 

ENGLISH SUMMARY:

The INDIA bloc is set to intensify its nationwide protests demanding the resignation of Chief Election Commissioner Gyanesh Kumar and ensuring transparent elections. Markings as the Modi government completes 25 years in governance today, Mallikarjun Kharge has directed opposition MPs to remain in Delhi to execute further agitation strategies. Meanwhile, Delhi Police are likely to initiate action against Rahul Gandhi and Priyanka Gandhi over allegations of trespassing into Akashvani Bhavan during yesterday's demonstration. Addressing the controversy, the Election Commission clarified that no formal meeting slot was requested prior to 4:00 PM and deemed the demand for 240 MPs to meet the panel simultaneously as unusual and against standard procedure.