tamilnadu-byelection

TOPICS COVERED

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ഗോദയില്‍  വാക്കുകള്‍ കൊണ്ട് പോരടിച്ച്  ടിവികെയും ഡിഎംകെയും, അണ്ണാഡിഎംകെയും  കളം നിറയുകയാണ്.

തമിഴ് ‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ ഒന്നിനൊന്ന് മുന്നിലാണ് ഓരോ പാര്‍ട്ടിയും. എം.കെസ്റ്റാലിനെയും ഉദയനിധിയെയും കനിമൊഴിയെയും അടക്കം ഇറക്കി ഡിഎംകെ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി വിജയ്‌ തന്നെയാണ് ടിവികെയുടെ ആയുധം.

 നിലവില്‍ മധുരാന്തകത്തും ധാരാപുരത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്ത വിജയ് ഇന്ന് ധാരാപുരത്ത് റോഡ് ഷോ നടത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം മധുരാന്തകത്തെ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ടിവികെയ്ക്ക്.  ധാരാപുരത്തെ ടിവികെ സ്ഥാനാര്‍ഥിയെ സ്റ്റാലിന്‍  അപമാനിച്ച് സംസാരിച്ചെന്ന ആരോപണം  ടിവികെ ആളിക്കത്തിക്കും. പരാമര്‍ശത്തില്‍ സ്റ്റാലിനെതിരെ ടിവികെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. 

മറുവശത്ത് ഇന്നലെ മധുരാന്തകത്ത് പ്രചാരണം നടത്തിയ സ്റ്റാലിന്‍ കലാശക്കൊട്ടിലും സജീവമാകും. വിജയ്‌ക്കെതിരെ പരിഹാസ കമന്‍റുകള്‍ ആവര്‍ത്തിക്കുന്ന ഉദയനിധിയും ഇന്ന് പ്രചാരണ മുഖത്തുണ്ടാകും. അണ്ണാഡിഎംകെ കോട്ടകള്‍ കാക്കാന്‍ പതിനെട്ടടവും പയറ്റി  നില്‍ക്കുന്ന എടപ്പാടി പളനിസാമിയും സംഘവും  വീടുവീടാന്തരം പ്രചാരണം നടത്തും. അതേസമയം ടിവികെ  വോട്ടിന് നോട്ട് കൊടുക്കുന്നെന്നാണ് പ്രചാരണത്തില്‍ ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നത്.  ചൊവ്വാഴ്‌ചയാണ് രണ്ടുമണ്ഡലങ്ങളിലെയും വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും

Tamil Nadu by-election campaigns are reaching their final stage with advertisements ending today.: