എസ്.ഐ.ആര്‍ പൂര്‍ത്തിയായ കേരളമടക്കം സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഫോം 6 ലെ അധിക പ്രസ്താവന ഒഴിവാക്കി. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരമാണ് നടപടി. ഡല്‍ഹി വോട്ടര്‍പട്ടിക പുതുക്കലില്‍ ബി.എല്‍.എമാര്‍ വ്യാപക വീഴ്ച വരുത്തിയതായി കണ്ടെത്തി. തന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ പുതിയതായി പേരുചേര്‍ക്കുന്ന അപേക്ഷകരുടെ മാതാപിതാക്കളുടെയും മുത്തച്ഛന്‍, മുത്തശ്ശി എന്നിവരുടെയും മുന്‍ എസ്.ഐ.ആര്‍. വിവരങ്ങള്‍ ചേര്‍ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന അധിക പ്രസ്താവനയാണ് ഫോം 6 ല്‍ നിന്ന് ഒഴിവാക്കിയത്. ഇ.സി.ഐ നെറ്റ് പോര്‍ട്ടലില്‍ ഇതനുസരിച്ചുള്ള മാറ്റം ഇന്നലെ മുതല്‍ നിലവില്‍ വന്നു. അതേസമയം എസ്.ഐആ.ആര്‍. നടക്കുന്ന സംസ്ഥാനങ്ങളില്‍ അനുബന്ധ പ്രസ്താവന ചേര്‍ത്തേ ഫോം 6 സമര്‍പ്പിക്കാനാവു. അധിക പ്രസ്താവന ചേര്‍ത്തതിനെ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ നേരത്തെ എതിര്‍ത്തിരുന്നു. അതിനിടെ എസ്.ഐ.ആര്‍ നടക്കുന്ന ഡല്‍ഹിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാനുള്ള ഫോം 7 സമര്‍പ്പണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പേരുനീക്കാന്‍ ബി.എല്‍.ഒമാര്‍ ഒരു ദിവസം പരമാവധി 10 അപേക്ഷയേ നല്‍കാവു എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. ആറുദിവസത്തിനിടെ നാല് പേർ പത്തിലധികം ഫോം 7 നല്‍കി. ഒരു ബി.എല്‍.എ 35 അപേക്ഷകള്‍ ഒരു ദിവസം സമര്‍പ്പിച്ചെന്നും കണ്ടെത്തി. ഇ.സി.ഐ നെറ്റ് പോര്‍ട്ടലിലെ പിഴവു മുതലെടുത്തായിരുന്നു നീക്കം,. പേര് ചേർക്കുന്നതിനേക്കാൾ വേഗത്തിൽ ഒഴിവാക്കാനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതായും പരാതിയുണ്ട്. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചപ്പോള്‍ പലരും സംശയത്തോടെ കണ്ടെന്നും ഇനിയെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം എന്നും ഇന്നെല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.