Chief Election Commissioner (CEC) Gyanesh Kumar with Election Commissioners Sukhbir Singh Sandhu and Vivek Joshi during a meeting, at Nirvachan Sadan, in New Delhi.
പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ മുട്ടുമടക്കുന്നു. അതിന്‍റെ ഭാഗമാണ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്പൂര്‍ണ യോഗം ചേര്‍ന്നതും പരിഹാര നടപടികള്‍ പ്രഖ്യാപിച്ചതും. ഫോം 6 ല്‍ വരുത്തിയ മാറ്റങ്ങള്‍, ഇ.സി.ഐനെറ്റ് പ്ലാറ്റ്ഫോമില്‍ സംസ്ഥാന ഓഫിസര്‍മാര്‍ക്ക് ആക്സസ് നിഷേധിക്കല്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പരാതിപ്പെട്ട പ്രധാന വിഷയങ്ങള്‍. രണ്ടിലും പരിഷ്കാര നടപടികള്‍ ഇന്നലെ പ്രഖ്യാപിച്ചു. Also Read: അയ്യോ... അത് എഐ; ഓണം ബംപറടിച്ചിട്ടില്ലെന്ന് രാഗേഷും സാഹിബും; ഭാഗ്യശാലി എവിടെ
യോഗങ്ങള്‍ക്ക് മുന്‍പ് അജന്‍ഡ കൈമാറും, യോഗശേഷം മിനുറ്റ്സ് പങ്കുവയ്ക്കും എന്നീ തീരുമാനങ്ങളും ഗ്യാനേഷ് കുമാര്‍ വഴങ്ങുന്നതിന്‍റെ സൂചനകളാണ്. ഇനിയും ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോയാല്‍ കമ്മിഷണര്‍മാര്‍ ഒരുപക്ഷെ വിയോജിപ്പ് പരസ്യമാക്കുന്ന സാഹചര്യമുണ്ടായേക്കാം. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങിയാല്‍ സര്‍ക്കാരിനു പോലും ചിലപ്പോള്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്ന തിരിച്ചറിവും ഗ്യാനേഷ് കുമാറിനുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും സർക്കാരിനെയും സമ്മർദത്തിൽ ആക്കാൻ എല്ലാ മാർഗങ്ങളും തേടി ഇന്ത്യ സഖ്യം. കോൺഗ്രസ് 30 ന് യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിനു മുൻപായി ചെയ്യാനാവുന്നതെല്ലാം ചെയ്യുകയാണ് ഓരോ പാർട്ടികളും. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ ഒപ്പം നിർത്തുന്നതിന്റെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, ഇന്ന് അരവിന്ദ് കേജ്‌രിവാളിനെ കാണും. മമതാ ബാനർജിയും മറ്റു പാർട്ടികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം.
നിങ്ങൾ ബംഗാൾ എടുത്തെങ്കിൽ ഞങ്ങൾ ഡൽഹി എടുക്കും എന്ന മുദ്രാവാക്യവുമായാണ് മമത ഇറങ്ങിയിട്ടുള്ളത്. വോട്ട് കൊള്ളയെ എതിർക്കുന്നുണ്ടെങ്കിലും ഡിഎംകെ അടക്കമുള്ള പാർട്ടികൾ ഏതുതരത്തിൽ മുന്നോട്ടുപോകുമെന്നത് നിർണായകമാണ്. ഈ പാർട്ടികൾക്ക് എല്ലാം കോൺഗ്രസുമായാണ് അഭിപ്രായ ഭിന്നത എന്നതിനാലാണ് മറ്റു നേതാക്കൾ ചർച്ചയ്ക്കായി ഇറങ്ങുന്നത്. സഖ്യ യോഗത്തിനുശേഷം ആയിരിക്കും ഇംപീച്ച്മെന്റ് നോട്ടീസിലെ ഒപ്പുശേഖരണവും ഒന്നിച്ചുള്ള പ്രതിഷേധവും ആരംഭിക്കുക. അതേസമയം നാളത്തെ DCC തല രാജ്യവ്യാപക പ്രതിഷേധം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.