BCCI X

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ–പാക്ക് ഫൈനല്‍. സെമിഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. ഓപ്പണര്‍മാരായ  ലക്ഷ്യ റായ്ചന്ദാനിയും ആര്യവീര്‍ സേവാഗുമാണ് ഇന്ത്യന്‍ ജയത്തിന്റെ അടിത്തറപാകിയത്. ലക്ഷ്യ 90 പന്തില്‍ 93 റണ്‍സും 57 പന്തില്‍ 51 റണ്‍സെടുത്തു.  വി.കെ. വിനീത് 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

 

നൊമാൻ സലാർസായും (78 പന്തിൽ 51), ഷാ ഫൈസൽ റഹീമിയും (72 പന്തിൽ 51) അഫ്ഗാനിസ്ഥാനായി അർധ സെഞ്ചറികൾ നേടി. 36 റൺസെടുത്ത ക്യാപ്റ്റൻ സൊഹെയ്ൽ ഖാനും 31 റൺസുമായി സുബാൻ സഖെയ്‍ലും ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ഇഷാൻ സൂദ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ സവ്‍സാനിക്ക് രണ്ടു വിക്കറ്റുകളും കാവ്യ പരേഷ് പട്ടേൽ, യാഷ്ബർധൻ ചൗഹാൻ, അർജുൻ രാജ്പുത് എന്നിവർക്ക് ഓരോ വിക്കറ്റുകളും വീതമുണ്ട്.

 

മറുപടി ബാറ്റിങ്ങിൽ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി ഓപ്പണർമാരായ ആര്യവീർ സേവാഗും ലക്ഷ്യ റായ്ചന്ദാനിയും ചേർന്ന് പടുത്തുയർത്തിയത്. 90 പന്തുകൾ നേരിട്ട ലക്ഷ്യ 93 റൺസെടുത്തു പുറത്തായി. ആര്യവീർ സേവാഗ് (57 പന്തിൽ 51), വി.കെ. വിനീത് (62 പന്തിൽ 57) എന്നിവരും അർധ സെഞ്ചറികൾ നേടിയതോടെ 79 പന്തുകൾ ബാക്കി നില്‍ക്കെ ഇന്ത്യ വിജയറൺസ് കുറിച്ചു.

 

ആദ്യ സെമിഫൈനലില്‍ ബംഗ്ലദേശിനെ ഒന്‍പതുവിക്കറ്റിന് തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഫനലിലെത്തിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലദേശ് 31.4 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. പാക്കിസ്ഥാന്‍ 21.5 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു.

 

ശനിയാഴ്ച രാവിലെ 10.30ന് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും

 

ENGLISH SUMMARY:

India vs Pakistan U19 final is set for the Under 19 Asia Cup after India defeated Afghanistan in the semifinal. Fans can expect an intense title clash this Saturday morning.