എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നപ്പോള്‍ രാജ്യമാകെ ഞെട്ടിത്തരിച്ചു. പല വമ്പന്മാരുടെയും മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നതും കണ്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലും ഒരു എപ്‌സ്റ്റീന്‍ ഫയല്‍ അഴിയുകയാണ്. തമിഴ്‌നാട്ടിലെ വന്‍ വ്യവസായിയും ജെം ഗ്രാനൈറ്റ്സ് ഉടമയുമായ 84കാരന്‍ ജെം വീരമണിയുടെ അറിയാ  കഥകളാണ് പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത 7 പെണ്‍കുട്ടികളെ വയോധികനായ വീരമണി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് വീരമണിയും കൂട്ടാളികളായ ശാന്തിയും മഹേന്ദ്രനും. 

2025 ലാണ് 13 വയസ്സുള്ള  പെണ്‍കുട്ടിയെ ഒരു വയോധികന്‍ ക്രൂരമായി ലൈംഗിക പീഢനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പൊലീസിന് നല്‍കി ഒരു സമൂഹിക പ്രവര്‍ത്തകന്‍ പരാതിപ്പെടുകയായിരുന്നു. ഒക്ടോബറില്‍ ദൃശ്യങ്ങള്‍  അടിസ്ഥാനമാക്കി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ ജെം  വീരമണിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

read more: നിങ്ങൾ വളർത്തുമൃഗങ്ങളോട് സംസാരിക്കാറുണ്ടോ? അതിന് പിന്നിലുമുണ്ട് ഒരു മനഃശാസ്ത്രം! ...

 പ്രതി വന്‍ വ്യവസായിയും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയുമായതിനാല്‍ പൊലീസ് നടപടി എടുത്തില്ല.  അതിജീവിത ആരെന്ന്  കണ്ടെത്താനായില്ലെന്നും ശക്തമായ തെളിവുകള്‍ ഇല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി ഫെബ്രുവരിയില്‍ പോക്‌സോ കോടതിയില്‍ പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ഡിഎംകെ ഭരണകാലത്താണ് ഈ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഓഗസ്റ്റ് 19 ന് തുടരന്വേഷണത്തിന് ഉത്തരവിട്ടു.  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന നിര്‍ദേശവും നല്‍കി. പുതിയ സംഘം   അന്വേഷണം വീണ്ടും തുടങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പോയസ് ഗാര്‍ഡനില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബംഗ്ലാവിലും വീരമണിയുടെ സ്വന്തം വീട്ടിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പീഡനങ്ങള്‍ നടന്നെന്ന് കണ്ടെത്തി. 

read more:ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പൊലീസ് ചമഞ്ഞെത്തി 17കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു ...

സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവിലായിരുന്നു പീഡനം. പെണ്‍കുട്ടികളെ വീരമണിയുടെ പക്കല്‍ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വീരമണിയുടെ സഹായി ശാന്തിയാണ് പെണ്‍കുട്ടികളെ കണ്ടെത്തി വീരമണിയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നത്. ഇവരുടെ വീടികളിലും ബംഗ്ലാവില്‍ വച്ചും വീരമണി കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

തുടര്‍ന്ന് അന്വേഷണസംഘം ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. 2019 ലാണ് അതിക്രമം നടന്നതെന്നും പീഡിപ്പിക്കപ്പെട്ട സമയത്ത്  പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ മൊഴിയാണ് ജെം വീരമണിയുടെ അറസ്റ്റിലേക്ക് വഴിവച്ചത്. ഓഗസ്റ്റ് 29 ന് അന്വേഷണസംഘം 84കാരനായ വീരമണിയെയും കൂട്ടളികളായ ശാന്തിയെയും ഭര്‍ത്താവ് മഹേന്ദ്ര സിംഹനെയും അറസ്റ്റ് ചെയ്തു. 

read more:പ്രണയത്തില്‍ നിന്ന് പിന്‍മാറി; അധ്യാപികയെ കുട്ടികള്‍ക്ക് മുന്നിലിട്ട് വെടിവച്ച് കൊന്ന് യുവാവ് ജീവനൊട...


ഇവരെ ചോദ്യം ചെയ്‌തതില്‍നിന്നും പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍നിന്നും ഒന്നിലേറെ പെണ്‍കുട്ടികള്‍ വീരമണിയുടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തെളിഞ്ഞു.  ക്രൈംക്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീരമണിയെ പൊലീസ് ചോദ്യംചെയ്തരുന്നു. പ്രായധിക്യവും ആരോഗ്യകാരണങ്ങളും കണക്കിലെടുത്ത് കോടതി പരിസരത്ത് വച്ച്  ചോദ്യംചെയ്യാനായിരുന്നു ജഡ്ജി ഉത്തരവ്. വീരമണിയുടെ മൊഴിയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ക്രൂരത നേരിട്ട മറ്റ് പെണ്‍കുട്ടികളെയും  പൊലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ വീരമണിയുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

read more:'സെക്സ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഏറ്റവും ചളിപ്പ് തോന്നുന്ന കാര്യമാണത്'; മനസുതുറന്ന് സംവിധായകന...

 കേസില്‍ വീരമണിയുടെ കീഴില്‍ ജോലി ചെയ്‌തിരുന്ന ഗണേശന്‍ എന്ന ആളും അറസ്റ്റിലായിട്ടുണ്ട്.  പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവിന്റെ മകനായ  പ്രകാശ് എന്നയാള്‍ക്ക് കേസുമായി ബന്ധപ്പെട്ട് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.  രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കേസിന്റെ ഒത്തുതീര്‍പ്പിന് 70 കോടി രൂപ നല്‍കിയെന്ന പരാതിയിലാണ് പ്രകാശിനെതിരായ നടപടി. വീരമണിയുടെ കേസ് തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡിഎംകെ സര്‍ക്കാര്‍ കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് ടിവികെ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. 

Court Orders Further Investigation:

The investigation into the R Veeramani POCSO case has widened, with police reportedly recording statements from additional survivors. Here’s what is known about the Chennai case and the ongoing investigation.