ചിലർക്ക് മനുഷ്യരേക്കാൾ ഏറെ പ്രിയപ്പെട്ടതാണ് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ. അവ ഒരു നേരം ആഹാരം കഴിക്കാതിരുന്നാലോ ഉന്മേഷമില്ലാതെ കണ്ടാലോ ചങ്കുപിടയും. മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർ വിരളമല്ല. അത് നായയോ പൂച്ചയോ പക്ഷികളോ മീനോ എന്തുമാകാം.
സ്നേഹിക്കുക മാത്രമല്ല, ഒരു സുഹൃത്തിനെയോ സഹോദരനെയോ സഹോദരിയെയോ പോലെ അവരോട് സംസാരിക്കുകയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം പങ്കുവയ്ക്കുകയും ചെയ്യുന്നവരുമുണ്ട്. ഒരുപക്ഷേ, ആ ജീവികൾക്ക് അതൊന്നും മനസ്സിലാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാകും ഈ പങ്കുവയ്ക്കലുകൾ.
read more:ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പൊലീസ് ചമഞ്ഞെത്തി 17കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു ...
ഇത്രയേറെ സ്നേഹവും സംസാരവുമൊക്കെ കണ്ട് ‘അവർക്ക് വട്ടാണെന്ന്’ പറയുന്നവരുമുണ്ടാകും. എന്നാൽ ഇതിന് പിന്നിൽ രസകരമായൊരു മനഃശാസ്ത്രമുണ്ട് എന്നറിയാമോ?
മനുഷ്യരല്ലാത്ത ജീവികൾക്കും വസ്തുക്കൾക്കും മനുഷ്യരുടേതുപോലുള്ള വികാരങ്ങളും ചിന്തകളും ഉദ്ദേശ്യങ്ങളുമുണ്ടെന്ന് സങ്കൽപ്പിക്കുന്ന പ്രവണതയെയാണ് ‘ആന്ത്രോപോമോർഫിസം’ (Anthropomorphism) എന്ന് പറയുന്നത്. ഉദാഹരണത്തിന്, നായ നമ്മളെ നോക്കുമ്പോൾ ‘അവന് എന്നോട് ദേഷ്യമുണ്ട്’ എന്നും പൂച്ച അടുത്തുവന്ന് ഇരിക്കുമ്പോൾ ‘ഇന്ന് അവൾക്ക് സ്നേഹം കൂടുതലാണ്’ എന്നും കരുതുന്നത് ഇതിന് ഉദാഹരണമാണ്. അവയുടെ പെരുമാറ്റം കണ്ട് അവയ്ക്ക് എന്താണ് തോന്നുന്നതെന്ന് പ്രവചിക്കുന്നതും ഇതിന്റെ ഭാഗമാണ്.
read more: ടീസര്‍ ലോഞ്ചിനിടെ ഇംഗ്ലിഷില്‍ ചോദ്യം; പൊട്ടിച്ചിരിച്ച് അനശ്വര; വിഡിയോ വൈറല്‍ ...
വളർത്തുമൃഗങ്ങളുമായുള്ള ബന്ധത്തിൽ ഇത്തരം മനുഷ്യവത്കരണം സ്വാഭാവികമായി സംഭവിക്കാറുണ്ട്. അവയുടെ ശരീരഭാഷ, ശബ്ദം, മുഖഭാവം, പെരുമാറ്റം എന്നിവ നിരീക്ഷിച്ച് അവയ്ക്ക് എന്താണ് തോന്നുന്നതെന്ന് മനസ്സിലാക്കാൻ മനുഷ്യർ ശ്രമിക്കുന്നു. അതേസമയം, വളർത്തുമൃഗങ്ങളോട് സംസാരിക്കുന്നത് അവരുമായി കൂടുതൽ അടുപ്പം തോന്നാനും മാനസികമായ ആശ്വാസം ലഭിക്കാനും സഹായിക്കുന്നതായി പലർക്കും അനുഭവപ്പെടാറുണ്ട്.
അവരോട് സംസാരിക്കുമ്പോൾ ശബ്ദത്തിന്റെ ടോൺ മാറ്റുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും സ്വന്തം മറുപടികൾ പറയുന്നതുമെല്ലാം സാധാരണമാണ്. മനുഷ്യരുടെ സാമൂഹികവും ആശയവിനിമയപരവുമായ സ്വഭാവങ്ങളുടെ ഭാഗമായാണ് ഇതിനെ കാണുന്നത്.
എന്നാൽ വളർത്തുമൃഗങ്ങളോട് സംസാരിക്കുന്നവരെല്ലാം കൂടുതൽ ബുദ്ധിമാന്മാരോ ക്രിയേറ്റീവ്മാരോ ആണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല. അതിനാൽ ഇത് ‘മാസ് ബ്രെയിൻ പവർ’ എന്നതിനേക്കാൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ രസകരമായൊരു പ്രകടനമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.