india-ethanol-e20-policy-sugar-price-hike-opposition-criticism

രാജ്യത്തെ പഞ്ചസാര കുറവിനും വിലക്കയറ്റത്തിനും കാരണം സര്‍ക്കാരിന്റെ എഥനോൾ നയം എന്ന് പ്രതിപക്ഷം. എഥനോൾ ഉൽപ്പാദകരായ സുഹൃത്തുക്കളെ സഹായിക്കാന്‍ സാധാരണക്കാരനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നു എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. എഥനോൾ വഴി സര്‍ക്കാര്‍ ലാഭിച്ചെന്ന് അവകാശപ്പെട്ട വിദേശനാണ്യം പഞ്ചസാര ഇറക്കുമതിക്ക് ചെലവഴിക്കേണ്ട അവസ്ഥയാണെന്ന് എഎപി പ്രതികരിച്ചു.

കഴിഞ്ഞ സീസണിൽ 25 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കാമായിരുന്ന കരിമ്പാണ് എഥനോൾ നിർമ്മാണത്തിനായി വഴിതിരിച്ചുവിട്ടത്.  3 മാസത്തിനുള്ളിൽ പഞ്ചസാര വിലയിൽ 40% വർധനവ് രേഖപ്പെടുത്തി. കിലോയ്ക്ക് 19 രൂപ കൂടി. രാജ്യത്തെ സ്റ്റോക്ക് കുറഞ്ഞതിനാല്‍, നാല് വർഷം മുൻപ് 1.33 കോടി ടൺ ഉണ്ടായിരുന്ന പഞ്ചസാര കയറ്റുമതി ഈ വർഷം പൂജ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പിന്നാലെയാണ്  വിലക്കയറ്റം നിയന്ത്രിക്കാൻ 10 ലക്ഷം മെട്രിക് ടൺ റോ ഷുഗർ നികുതിരഹിതമായി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്. 

ഇ 20 നയം പരാജയമായതിനാലാണ് വിലക്കയറ്റമെന്നും പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടു. എഥനോൾ ഉൽപ്പാദകരായ സുഹൃത്തുക്കളെ സഹായിക്കാനാണ് സർക്കാർ ഇ 20അടിച്ചേല്‍പ്പിക്കുന്നതെന്നും   ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ വില കുറയ്ക്കാത്തത് പ്രതിഷേധാർഹമാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ എഥനോൾ നിർമ്മാണം മാത്രം ലക്ഷമിട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും ലാഭിച്ചെന്ന് അവകാശപ്പെട്ട വിദേശനാണ്യം പഞ്ചസാര ഇറക്കുമതിക്ക് ചെലവഴിക്കേണ്ട അവസ്ഥാണെന്നും എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രി‌വാള്‍  വിമര്‍ശിച്ചു.

 

കരിമ്പ് എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മൂന്ന് വർഷമായി സര്‍ക്കാരിന്  മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ വ്യക്തമാക്കി. ശർക്കരയ്ക്ക് 24 ശതമാനവും , നുറുക്ക് അരിക്ക് 16 ശതമാനവും, ചോളപ്പൊടിക്ക് 11 ശതമാനവും , റവയ്ക്ക് 10 ശതമാനവും വില വർധിച്ചിട്ടുണ്ട്. കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും  10 ശതമാനം വില വർധിച്ചതോടെ പാൽ, മുട്ട എന്നിവയുടെ വില കൂടി. 

ENGLISH SUMMARY:

Opposition parties, including the Congress and AAP, have launched a scathing attack on the central government, blaming its ambitious E20 ethanol policy for the country's severe sugar shortages and soaring price hikes. Leaders like Jairam Ramesh and Arvind Kejriwal asserted that diverting a vast amount of sugarcane and grains for ethanol production has triggered inflationary pressure across essential commodities like sugar, jaggery, and rice. The criticism highlights that despite claims of foreign exchange savings through fuel blending, consumers are bearing the brunt of expensive food and unchanged petrol prices. Industry bodies have also echoed these concerns, warning that the policy could severely impact domestic food security and animal feed costs if left unreviewed.