congress-working-committee-vande-mataram-policy

വന്ദേമാതരത്തിലെ ആദ്യ രണ്ടു ചരണങ്ങളെ ആലപിക്കേണ്ടു എന്ന് കോൺഗ്രസ് പ്രവർത്തകസമിതി. 1937 ലെ നയം എല്ലാ പിസിസുകളും കർശനമായി പാലിക്കണമെന്നും നിർദ്ദേശം. വിദ്യാർത്ഥി പ്രശ്നങ്ങളും അയോധ്യ കൊള്ളയും ഉയർത്തി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പ്രചാരണ പ്രതിഷേധ പരിപാടികളും പ്രഖ്യാപിച്ചു.  അയോധ്യ കൊള്ള ശബരിമലയിൽ നടന്നതിന് സമാനമാണെന്നും സിപിഎം പ്രതിപക്ഷത്തിരിക്കാൻ കാരണമതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. തീരുമാനത്തെ അപലപിച്ച് ബിജപി രംഗത്തെത്തി.

രാജ്യത്തിൻറെ പ്രകൃതിരമണീയത വിളിച്ചോതുന്ന വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന 1937 ലെ നയത്തിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചു പറയുന്നു കോൺഗ്രസ് പ്രവർത്തക സമിതി. ഇത് എല്ലാ പിസിസികളും പാലിക്കണം. സ്വാതന്ത്ര്യ ദിനത്തിൽ ഉണ്ടായത് ആശയവിനിമയത്തിലെ പാളിച്ച എന്നും സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തി ഛാത്രോം കി ഗൂഞ്ച് 800 നഗരങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയും പ്രധാന നഗരങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി .അയോധ്യ കൊള്ള രാജ്യത്തെ ഓരോ വീട്ടിലെയും കൊള്ളയായതിനാൽ പിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. അയോധ്യ കൊള്ള ശബരിമലയിൽ നടന്നതിന് സമാനമെന്നും കെ സി വേണുഗോപാൽ

പരീക്ഷ ക്രമക്കേടും തൊഴിലില്ലായ്മയും പരിഹരിക്കാൻ കർമ്മ പദ്ധതി വേണം എന്നും അയോധ്യ കൊള്ളയിൽ അന്വേഷണം വേണമെന്നും ഖർഗെ ആമുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Vande Mataram policy remains unchanged as per the 1937 Congress Working Committee decision, with only the first two stanzas to be sung. This directive is to be strictly followed by all Pradesh Congress Committees, amidst plans for protests against student issues and the Ayodhya issue.