Untitled design - 1

കൊല്ലത്ത് സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ വിറ്റ ഭർത്താവ് നാലു വയസ്സുകാരിയായ മകളുടെ  മുന്നിൽ ലൈംഗിക വൈകൃതങ്ങൾ കാണിച്ചെന്ന പരാതിയിൽ പൊലീസ് കൃത്യമായ നടപടിയെടുത്തില്ലെന്ന്  പരാതിക്കാരി.  പ്രതിയായ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം പരാതി നൽകി. 

മകളുടെ മുന്നിൽ വച്ച് ഭർത്താവ് അശ്ലീല വീഡിയോകൾ കാണുകയും വൈകൃതങ്ങൾ കാട്ടുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.  കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അവധിയിലായതിനാൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സി ഡബ്ല്യുസിയെ ഇടപെടുത്തി നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.

ENGLISH SUMMARY:

The survivor in Kollam has accused local police of failing to take appropriate action against her husband, who allegedly sold her intimate videos and exposed their four-year-old daughter to perversions. Seeking stringent legal measures, the victim has now submitted a formal complaint to the DGP invoking the POCSO Act. Since the Kollam City Police Commissioner was on leave, the petition was redirected to the Pathanamthitta District Police Chief. Furthermore, the complaint demands the immediate intervention of the Child Welfare Committee to ensure child protection and justice.