Untitled design - 1

File photo

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ എഴുപത്തി നാലാം ജന്മവാർഷിക ദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ളവർ അനുസ്മരിച്ചു. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയോ, മറ്റ് പ്രധാന നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണ പ്രധാനപ്പെട്ട നേതാക്കളുടെ ജന്മവാർഷികത്തിൽ ഡൽഹിയിലെ പാർട്ടി ഓഫിസിൽ പുഷ്പാർച്ചന നടത്താറുണ്ട്. എന്നാൽ യച്ചൂരിക്ക് അതുണ്ടായില്ല. 

 

അതേസമയം പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ യച്ചൂരിയെ അനുസ്മരിച്ച് കുറിപ്പുണ്ട്. ചില സംസ്ഥാന ഘടകങ്ങളും സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. തന്റെ പഴയ സുഹൃത്തിനെ ഇന്ന് ഏറെ മിസ്സ് ചെയ്യുന്നു എന്നാണ് രാഹുൽ ഗാന്ധി യച്ചൂരിയെ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ ജ്ഞാനം, നർമബോധം എന്നിവ ഓർമ വരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏറെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും

ENGLISH SUMMARY:

Sitaram Yechury's 74th birthday was observed with many prominent leaders remembering him. Rahul Gandhi and V.D. Satheesan were among those who shared their thoughts on the occasion.