മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപി അനുകൂല നിലപാടുമായി ഡിഎംകെ. ബില്ലിനെ പൂർണമായി എതിർക്കുന്നില്ലെന്നാണ് പുതിയ നിലപാട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കാത്ത വിധം മാറ്റം വരുത്തിയാല്‍ ബില്‍ സ്വീകാര്യമാണെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.
ബിജെപിയോട് അടുക്കുന്നുവെന്ന സൂചന നൽകി ഡിഎം കെ മണ്ഡല പുനർ നിർണയത്തിൽ നിലപാട് മാറ്റുന്നു. നേരത്തെ ബില്ല് കത്തിച്ച് പ്രതിഷേധിച്ച ഡിഎംകെയാണ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെന്ന നിലപാടുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കേണ്ട ഒന്നാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കാത്ത തരത്തിലാണെങ്കില്‍ ബില്‍ സ്വീകാര്യമാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍.
ടി.കെ.എസ് ഇളങ്കോവന്‍ ആദ്യം ഇന്ത്യ മുന്നണിക്കൊപ്പംനിന്ന് ബില്ലിനെ ശക്തമായി എതിര്‍ത്ത ഡിഎംകെ നിലവില്‍ തീരുമാനം മാറ്റുന്നത് കേന്ദ്രത്തോട് അടുക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇന്നലെ ടിവികെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത് നിലപാട് മാറ്റുന്നതിൽ ഡിഎംകെയെ സ്വാധീനിച്ചിട്ടുണ്ട്.