ഇ20 പെട്രോളിനെതിരായ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധമിന്ന്. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ നൂറോളം പേർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പമ്പുകളിൽനിന്ന് ഇ20 പെട്രോളോ യഥാർഥ പെട്രോളോ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകണമെന്നാണ് ആവശ്യങ്ങളിലൊന്ന്.
യഥാർഥ പെട്രോളിനെക്കാൾ വിലകുറച്ചുവേണം ഇ20 പെട്രോൾ വിൽക്കാനെന്നും കേജ്‌രിവാൾ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എഎപി ഓഫിസിൽനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും.
നൂറോളം വൊളന്റിയർമാർ പ്രതിഷേധത്തിന്റെ ഭാഗമാകും. വിവിധ സ്ഥലങ്ങളിൽനിന്നായി ശേഖരിച്ച രണ്ട് ലക്ഷത്തോളം ഒപ്പുകൾ പ്രധാനമന്ത്രിക്ക് നൽകുകയാണ് സംഘത്തിന്റെ ലക്ഷ്യം.
പ്രതിഷേധത്തിന് പൊലീസ് അനുമതിയില്ല. കേജ്‌രിവാൾ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് നീക്കും. ഇ20 പെട്രോളിനെതിരെ, ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്ന് പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.