Protesters raise slogans during a demonstration demanding educational reforms as part of the Cockroach Janta Party's ongoing protest movement in New Delhi, India, Friday, July 24, 2026. (AP Photo/Vipin)

Protesters raise slogans during a demonstration demanding educational reforms as part of the Cockroach Janta Party's ongoing protest movement in New Delhi, India, Friday, July 24, 2026. (AP Photo/Vipin)

  • യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് പ്രധാനമെന്നും കുറ്റക്കാരെ വെറുതേവിടില്ലെന്നും മോദി

നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നേതൃത്വം നല്‍കുന്ന സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി പൊലീസ്. അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണ് ഇത്തരം വാര്‍ത്തകളെന്നും പ്രതിഷേധക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ആരും തീരുമാനിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂവെന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. 

ജൂലൈ 20ന് നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് സിജെപിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങളും വിഡിയോ ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ച് ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

പാര്‍ലമെന്‍റ് മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും അക്രമത്തില്‍ മുന്നൂറോളം കുട്ടികള്‍ക്കാണ് സാരമായി പരുക്കേറ്റത്. പെല്ലറ്റ് ഗണുകളും ആണി തറച്ച ലാത്തികളുമായാണ് പൊലീസും കേന്ദ്രസേനയും സമരം ചെയ്ത വിദ്യാര്‍ഥികളെ നേരിട്ടത്. തുടര്‍ന്ന് വലിയ ജനരോഷമുണ്ടാകുകയും ചലച്ചിത്ര–സാമൂഹിക–സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം  പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കുംവരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. 

സമരം ശക്തമായതോടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി ഉറപ്പുവരുത്തുമെന്ന് രാത്രിയില്‍ പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ബില്ലിന് അന്തിമ രൂപം നല്‍കുമെന്നും യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് പ്രധാനമെന്നും കുറ്റക്കാരെ വെറുതേവിടില്ലെന്നും  മോദി വ്യക്തമാക്കി. 

ENGLISH SUMMARY:

Delhi Police has strongly refuted social media rumors claiming that passports of individuals participating in the CJP-led NEET protest marches would be canceled. Clarifying through official channels on X, authorities dismissed these reports as entirely misleading and confirmed that no such decision has been made. The fake claims had surfaced following violent clashes during the July 20 parliament march, where student protesters faced severe police action. Amid mounting political pressure and widespread public outrage demanding the education minister's resignation, Prime Minister Narendra Modi assured strict measures against exam irregularities. Meanwhile, student groups have vowed to continue their peaceful demonstrations until accountability is established