naimisha-pradhan

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി ശക്തമായ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അന്വര്‍ഥമാക്കും വിധം സൈബര്‍ ലോകത്തും ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് പാറ്റകള്‍. ഇപ്പോഴിതാ. കനത്ത സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍റെ മകള്‍ നൈമിഷ പ്രധാന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. 

നൈമിഷയുടെ അക്കൗണ്ട് തിരഞ്ഞ് കണ്ടുപിടിച്ച പാറ്റകള്‍ പിതാവ് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എന്തിനാണ് വിദേശത്ത് പോയി പഠിക്കുന്നതെന്നതടക്കം വിമര്‍ശനമുന്നയിച്ചു. കമന്‍റുകളും ഡിഎമ്മുകളും വന്‍തോതില്‍ നിറഞ്ഞതോടെ നൈമിഷ സോഷ്യല്‍ മീഡിയയിലെ സകല അക്കൗണ്ടുകളും ഡിആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു. 

എന്നാല്‍ അക്കൗണ്ട് ഡിആകറ്റിവേറ്റ് ചെയ്തിട്ടും നൈമിഷയ്ക്ക് സ്വസ്ഥത കിട്ടിയില്ല. 

വീറോടെ പാറ്റപ്പട; സംഘര്‍ഷഭരിതമായി ഡല്‍ഹി; അടിച്ചൊതുക്കലോ പരിഹാരം?...


നൈമിഷ പഠിക്കുന്ന ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലും നൈമിഷയ്‌ക്കെതിരെ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. ധര്‍മേന്ദ്ര പ്രധാനെതിരായും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായും വന്‍തോതില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഎസ് മാസച്യൂസറ്റ്സിലെ ടഫ്റ്റ് യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍എം പൂര്‍ത്തിയാക്കിയ നൈമിഷ 2023 മുതല്‍ ഇന്ത്യാ യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്നര്‍ഷിപ്പ് ഫോറത്തില്‍ സീനിയര്‍ അസോസിയേറ്റ് ആയി ജോലി ചെയ്യുകയാണ്. 

ENGLISH SUMMARY:

Naimisha Pradhan's Instagram account was deactivated following a cyber attack by 'Patta' activists protesting against her father, Union Education Minister Dharmendra Pradhan, and the NEET paper leak. Protests have also extended to Tufts University's social media accounts, where Naimisha is pursuing her LLM.