• ടിവികെ മക്കള്‍ സേവ എന്ന സൈറ്റിലൂടെ പരാതി പരിഹാര പോര്‍ട്ടലില്‍ കയറാം. പോര്‍ട്ടലില്‍ കയറുമ്പോള്‍ തന്നെ ഹോം പേജില്‍ ലഭിച്ച പരാതികളുടെ എണ്ണം, പരിഹരിച്ച പരാതികള്‍ എന്നിവയുടെ വിവരങ്ങളും കാണാം

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ ഇനി വെബ് സൈറ്റിലൂടെ പരാതി അറിയിക്കാം. വിജയ്‌യുടെ പെരമ്പൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി വെബ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ആഴ്ച ആയിരുന്നു പെരമ്പൂരിലെ വിജയ്‌യുടെ ഓഫിസിന്റെ ഉദ്ഘാടനം. അന്ന് തന്നെ വെബ് സൈറ്റിന്റെ വിവരം മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചിരുന്നു.

 

 ടിവികെ മക്കള്‍ സേവ എന്ന സൈറ്റിലൂടെ പരാതി പരിഹാര പോര്‍ട്ടലില്‍ കയറാം. പോര്‍ട്ടലില്‍ കയറുമ്പോള്‍ തന്നെ ഹോം പേജില്‍ ലഭിച്ച പരാതികളുടെ എണ്ണം, പരിഹരിച്ച പരാതികള്‍ എന്നിവയുടെ വിവരങ്ങളും കാണാം. ശരാശരി ആറുദിവസമാണ് പരാതി പരിഹരിക്കാനായുള്ള കാലയളവായി പോര്‍ട്ടലില്‍ കാണിക്കുന്നത്.  ഒരാഴ്ച കൊണ്ട് 824 പരാതികളാണ് പോര്‍ട്ടലില്‍ ലഭിച്ചത്. ഇതില്‍ 405 എണ്ണം പരിഹരിച്ചെന്നാണ് പോര്‍ട്ടലില്‍ കാണിക്കുന്നത്. 

പരാതിക്കാരന്റെ പേരും മേല്‍വിലാസവും ഫോണ്‍നമ്പരും  വാര്‍ഡ് നമ്പരും നല്‍കി പരാതി അറിയിക്കാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ ഒരുക്കുന്നത്.  

 

കൂടാതെ പെരമ്പൂര്‍ എംഎല്‍എ ഓഫിസിന്റെ ഔദ്യോഗിക ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൃത്യവും വേഗത്തിലുമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് സൈറ്റ് തുടങ്ങുന്നതെന്ന് പെരമ്പൂര്‍ എംഎല്‍എ കൂടിയായ വിജയ് വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Tamil Nadu Chief Minister Joseph Vijay can now receive complaints from the public through a dedicated website. The website has been launched for residents of Vijay's Perambur constituency. Vijay's office in Perambur was inaugurated last week, and the Chief Minister had informed the public about the website on the same day. The grievance redressal portal can be accessed through the TVK Makkal Seva website. The homepage displays details of the total number of complaints received and the number of complaints resolved. The portal indicates an average resolution time of six days. In one week, the portal received 824 complaints, of which 405 have reportedly been resolved.