delhi-cjp-protest-2

പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തർ കയ്യേറി വീണ്ടും കോക്രോച്ച് ജനതാ പാർട്ടി. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കനത്ത മഴയിലും രാത്രി വൈകിയും നൂറുകണക്കിന് പ്രതിഷേധക്കാരാണ് ജന്തർ മന്തറിലേക്ക് എത്തിയത്. ഇന്ന് വീണ്ടും പാർലമെന്റ് മാർച്ച്‌ നടത്തുമോ എന്ന് വ്യക്തമല്ല. കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് സിജെപി ഉപാധിവച്ചു. ജന്തർ മന്തറിൽ നേരിട്ടെത്തി ചർച്ചയ്ക്ക് തയാറാകണം എന്നാണ് ആവശ്യം. പൊലീസിനോ, കേന്ദ്രസർക്കാർ പ്രതിനിധികൾക്കോ ചർച്ചയിൽ പങ്കെടുക്കാം. കൂടിയാലോചന നടത്തി തീരുമാനം പറയാം എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. പാറ്റകളുടെ ജന്തർ മന്തർ ഇന്നും സംഘർഷ ഭരിതമാകാനാണ് സാധ്യത. 

 

അതേസമയം, പാർലമെന്റ് മാർച്ചില്‍ 12 വയസ്സുകാരിക്ക് പരുക്കേറ്റതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.  കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോയുടെ നേതൃത്വത്തൽ അന്വേഷിക്കും. കുട്ടിയെ ഉടൻ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. കുട്ടി എങ്ങനെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ആരാണ് കുട്ടിയെ കൊണ്ടുവന്നതെന്നും പരിശോധിക്കും.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കും. പെൺകുട്ടിയെ പൊലീസ് ആക്രമിച്ചെന്ന് സിജെപി.  എന്നാല്‍ സിജെപി വാദം  പൊലീസ് തള്ളി. പൊലീസിനോ, കേന്ദ്രസർക്കാർ പ്രതിനിധികൾക്കോ ചർച്ചയിൽ പങ്കെടുക്കാം. കൂടിയാലോചന നടത്തി തീരുമാനം പറയാം എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. പാറ്റകളുടെ ജന്തർ മന്തർ ഇന്നും സംഘർഷ ഭരിതമാകാനാണ് സാധ്യത.

 

ഡൽഹിയിൽ ഇന്നലത്തെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പരുക്ക് പറ്റിയത് 118 സേനാംഗങ്ങൾക്ക്. പൊലീസിലെയും കേന്ദ്രസേനകളിലേയും അംഗങ്ങൾക്കാണ് പരുക്ക് പറ്റിയത്. സ്‌പെഷൽ കമ്മിഷണർ ഉൾപ്പെടെ അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. എന്നാൽ പൊലീസ് കണക്കിൽ പരുക്കേറ്റ പ്രതിഷേധക്കാരുടെ എണ്ണം വെറും 60 ആണ്. എന്നാൽ നൂറുകണക്കിന് പേർക്ക് പരുക്കേറ്റെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണം. പൊലീസിനെ ആക്രമിച്ചതിന് 70 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്നലത്തെ പ്രതിഷേധങ്ങളിൽ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

The Cockroach Janata Party (CJP) has reoccupied Jantar Mantar after being evicted by the police. The protest, led by Abhijith Deepke, is continuing. Hundreds of protesters reached Jantar Mantar despite heavy rain and late into the night. It remains unclear whether the party will hold another march to Parliament today. The CJP has set conditions for talks with the central government. It has demanded that the government come to Jantar Mantar for direct discussions. The party said that either the police or representatives of the central government can participate in the talks. The CJP also alleged that Union Minister J.P. Nadda had misled them by saying that he would consult with others and communicate a decision later.