Kolkata: West Bengal Chief Minister Mamata Banerjee stages a sit-in protest against the alleged arbitrary deletions from the post-SIR electoral rolls in the state, in Kolkata, Friday, March 6, 2026. (PTI Photo/Manvender Vashist Lav)(PTI03_06_2026_000397B)
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മൂന്നു ബാങ്ക് അക്കൗണ്ടുകളിലായുള്ള 440 കോടി രൂപ മരവിപ്പിച്ച് പൊലീസ്. ഫണ്ടിന്റെ സ്രോതസിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഘടനാപരവും സാമ്പത്തികവുമായ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി തൃണമൂലില്‍ അധികാര തർക്കം മുറുകുകയാണ്.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗം എംഎല്‍എമാരാണ് പരാതി നല്‍കിയത്. അക്കൗണ്ടുകളെക്കുറിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബിധാൻനഗർ പോലീസ് കമ്മീഷണറേറ്റിന് നല്‍കിയ പരാതി. പണത്തിന്‍റെ ഉറവിടം ഏതാണെന്നും അക്കൗണ്ടില്‍ നടന്ന പണമിടപാടുകളെ പറ്റി അന്വേഷണം വേണമെന്നും പരാതിയിലുണ്ട്.
പിന്നാലെ സ്വകാര്യ ബാങ്കിലെ മൂന്നു അക്കൗണ്ടുകളും 'ഡെബിറ്റ് ഫ്രീസ്' അവസ്ഥയിലാണ്. അതായത് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ലെങ്കിലും ക്രെഡിറ്റാകുന്നതിന് തടസമില്ല. കമ്മീഷൻ പിരിവ്, പൊതുമുതൽ വകമാറ്റി ചെലവഴിക്കൽ, വിവിധ തട്ടിപ്പുകളിലൂടെ നേടിയ പണം എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളലൂടെയാണോ പണം എത്തിയതെന്ന് പരിശോധിക്കണം എന്നാണ് പരാതിയിലുള്ളത്.
അതേസമയം, പാര്‍ട്ടി പിളര്‍പ്പിലാണെന്നും ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ മരവിപ്പിക്കണമെന്നും തൃണമൂല്‍ നേതാവും മുന്‍ ട്രഷററുമായ ആരൂപ് ബിശ്വാസ് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാലിത് പാര്‍ട്ടിയുടെ നേതൃത്വവുമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണോ എന്നതില്‍ വ്യക്തതയില്ല. 2025 ല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാളാണ് അരൂപ് ബാനര്‍ജി. പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങള്‍ പറയാന്‍ അരൂപിന് അധികാരമില്ലെന്നും നിലവില്‍ ട്രഷററല്ലെന്നും തൃണമൂല്‍ എംഎല്‍എ കുനാല്‍ ഘോഷ് പറഞ്ഞു. മമതയുടെ വിശ്വസ്തനാണ് കുനാല്‍.