ത്രിപുരയിലും ബംഗാളിലും ചുരുക്കം ചിലര്‍ മാത്രം കേട്ടു പരിചയിച്ച ഈര്‍ക്കിള്‍ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഒറ്റ രാത്രികൊണ്ട 20 എംപിമാര്‍ പാര്‍ട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിലെ അഞ്ചാമത്ത വലിയ പാര്‍ട്ടിയായി എന്‍സിപിഐ മാറി. എന്‍ഡിഎ പിന്തുണയ്ക്കാനാണ് പാര്‍ട്ടി തീരുമാനം. ഘടകകക്ഷിയാക്കിയാല്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായി പാര്‍ട്ടി മാറും.  

ത്രിപുരയിലും ബംഗാളിലും ചുരുക്കം ചിലര്‍ മാത്രം കേട്ടു പരിചയിച്ച ഈര്‍ക്കിള്‍ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഒറ്റ രാത്രികൊണ്ട 20 എംപിമാര്‍ പാര്‍ട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിലെ അഞ്ചാമത്ത വലിയ പാര്‍ട്ടിയായി എന്‍സിപിഐ മാറി. എന്‍ഡിഎ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായി പാര്‍ട്ടി മാറും. 

ഞായറാഴ്ച രാത്രി സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട ശേഷമാണ് വിമതര്‍ എന്‍സിപിഐയില്‍ ലയിക്കുമെന്ന് അറിയിച്ചത്. 2023 ജനുവരി 20 തിനാണ് എന്‍സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതാകട്ടെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്. ബംഗാളിലും രജിസ്റ്റര്‍ ചെയ്തെങ്കിലും മത്സരിച്ചത് ത്രിപുരയില്‍ മാത്രം. ഏഴു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നെങ്കിലും നാലിടത്തെ പത്രിക തള്ളി. മൂന്നു സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് രണ്ടിടത്ത്. പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 822 വോട്ട്. 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75 രൂപയാണ് കയ്യിലുള്ളതെന്നാണ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ച കണക്ക്. ഇവിടെ നിന്നാണ് രാജ്യം ഭരിക്കുന്ന മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാകാന്‍ എന്‍സിപിഐ ഒരുങ്ങുന്നത്. 

ബംഗാളില്‍ നിന്നുള്ള ദമ്പതിമാരായ ഉത്തീയ കുണ്ഡുവും ഷെവ്‌ലി കുണ്ഡുവുമാണ് എന്‍സിപിഐയുടെ സംഘാടകര്‍. ഉത്തീയ കുണ്ഡുവാണ് പാര്‍ട്ടി അധ്യക്ഷന്‍. ഭാര്യ ഷെവ്‍ലി പാര്‍ട്ടിയുടെ ട്രഷററാണ്. മേയിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പമുള്ള ഒരു ചിത്രം ഉത്തീയ കുണ്ഡു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വിമത എംപിമാരുടെ ലയനത്തെ പറ്റി എന്‍സിപിഐയിലെ പല നേതാക്കള്‍ക്കും അറിവില്ലായിരുന്നു. ഇതില്‍ പ്രതിഷേധവുമായി ചിലര്‍ തുടക്കത്തില്‍ രംഗത്തെത്തി. പണം വാങ്ങിയാണ് വിമത തൃണമൂല്‍ എംപിമാരുടെ ലയനം സാധ്യമാക്കിയതെന്നാണ് പാര്‍ട്ടി ജനറൽ സെക്രട്ടറി ശന്തനു ഡേ പറഞ്ഞത്. തന്നോടോ മറ്റ് നേതാക്കളോടോ ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും അത്തരം ലയനത്തെ പാർട്ടിയിലെ മറ്റുള്ളവർ എതിർത്തിരുന്നു എന്നും ശാന്തനു ആരോപിച്ചു. പിന്നീട് ശാന്തനു പാര്‍ട്ടി തീരുമാനത്തിനൊപ്പം ചേരുകയും ചെയ്തു. 

20 എംപിമാരുള്ള പാര്‍ട്ടി ലോക്സഭയിലെ അഞ്ചാമത്തെ വലിയ പാര്‍ട്ടിയാകും. 240 എംപിമാരുള്ള ബിജെപിയും 99 എംപിമാരുള്ള കോണ്‍ഗ്രസും 37 പേരുള്ള സമാജ്‍വാദി പാര്‍ട്ടിയും 22 പേരുള്ള ഡിഎംകെയുമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. 

ENGLISH SUMMARY:

The Nationalist Citizen Party of India (NCPI), a virtually unknown political outfit active only in Tripura and West Bengal, has overnight become the fifth-largest party in the Lok Sabha after 20 rebel MPs merged with it. By deciding to support the National Democratic Alliance (NDA), this minor party is set to become the second-largest constituent within the ruling coalition. Registered only in January 2023, the NCPI had a mere ₹75 in its treasury for the 2022–23 financial year and managed to secure just 822 votes in the last election it contested. Founded by West Bengal-based couple Uttiya Kundu and Shevli Kundu, the party's sudden expansion initially sparked internal corruption allegations by its General Secretary, though he later aligned with the leadership's historic decision.