rss-jigajinagi

TOPICS COVERED

അടുത്തിടെയാണ് കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക ഖര്‍ഗെ ആര്‍എസ്എസിന്‍റെ സുതാര്യതയെക്കുറിച്ച് ചോദ്യമുന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ പ്രിയങ്ക് ഖര്‍ഗെക്ക് വ്യക്തമായ ഒരുത്തരം എന്നതിന് പകരം ജാതി അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ലോക്സഭാ എംപി രമേഷ് ജിഗജിന്നഗി. അധിക്ഷേപം കൂടാതെ ആര്‍എസ്എസിനോട് മുട്ടാന്‍ വന്നവരൊന്നും നിലനിന്നുപോയിട്ടില്ലെന്ന് ജിഗജിന്നഗി ഭീഷണിയും മുഴക്കി.

‘എന്തിനാണ് ഒരു ദലിത് വ്യക്തി ആര്‍എസ്എസ് വിഷയങ്ങളില്‍ ഇടപെടുന്നത്, ശാന്തിയും സമാധാനത്തോടും കൂടെ ഇരുന്നാല്‍ പോരെ. ഇതാണ് എന്‍റെ ചോദ്യം സഹോദരാ’ എന്നതായിരുന്നു ജഗജിന്നഗിയുടെ പരാമര്‍ശം. ആര്‍എസ്എസിന്‍റെ വരുമാനമാര്‍ഗങ്ങള്‍, നികുതി അടവ്, നിയമപരമായ നിലനില്‍പ്പ് എന്നിവയിലെ സുതാര്യത ചോദ്യം ചെയ്ത് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന് ഖര്‍ഗെ കത്തയച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് ജിഗജിന്നഗിയുടെ പരാമര്‍ശം.

ജാതീയപരമായ ഒന്നും തന്നെ ഖര്‍ഗെ മോഹന്‍ ഭഗവതിനുള്ള തന്‍റെ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങിനെയിരിക്കെ ദലിത് വിഭാഗത്തില്‍ പെട്ട ജിഗജിന്നഗി തന്നെ ജാതി അധിക്ഷേപവുമായി മറ്റൊരു ദലിത് രാഷ്ട്രീയ നേതാവിനെതിരെ രംഗത്ത് വന്നതാണ് വിവാദമാകുന്നത്.

മുന്‍പ് ആര്‍എസ്എസിലെയും ബിജെപിയിലെയും ജാതീയ വേര്‍തിരിവുകളെക്കുറിച്ച് ചോദ്യമുന്നയിച്ച് ജഗജിന്നഗി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആര്‍എസ്എസിനെ തൊട്ടവരൊന്നും നിലനിന്നു പോയിട്ടില്ല എന്ന നിലയിലേക്ക് ഭീഷണി സ്വരങ്ങള്‍ ഉയര്‍ത്തുകയാണിന്ന്, എഴുതവണ ലോക്സഭാ എംപിയായ ജിഗജിന്നഗി.

ENGLISH SUMMARY:

Karnataka Home Minister Priyanka Kharge raised questions about RSS transparency. BJP MP Ramesh Jigajinagi responded with casteist remarks and threats against those who challenge the RSS. This has sparked a significant political controversy in India.