കോക്രോച്ച് ജനതാ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് തരൂരിന്‍റെ  പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത് . പരിഹാസ രൂപേണ തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ പ്രസ്ഥാനത്തിന് ലഭിച്ച ജനപ്രീതി രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പോരായ്മകളിലും പരീക്ഷകളെ ചൊല്ലിയുള്ള വിവാദങ്ങളിലും യുവാക്കൾക്കുള്ള വ്യാപകമായ നിരാശയാണ് വ്യക്തമാക്കുന്നതെന്ന് ജെൻ സീ തലമുറയെ അഭിസംബോധന ചെയ്ത് ദി ഇന്ത്യൻ എക്സ്കോളത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ പറയുന്നു. അതേസമയം ഇൻസ്റ്റഗ്രാംമിൽ മാത്രം സംഘടിക്കരുതെന്ന ഉപദേശവും തരൂർ നൽകുന്നു 'ഇൻസ്റ്റഗ്രാം ടൗൺ സ്ക്വയർ മാത്രമാണെന്നും വോട്ടുപെട്ടിയല്ലെന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു .ഈ വ്യവസ്ഥയിലും ഭരണത്തിലും നിരാശ തോന്നാൻ ന്യായമായ കാരണങ്ങൾ യുവാക്കൾക്കുണ്ടെന്ന് തരൂർ ലേഖനത്തിൽ സമ്മതിക്കുന്നു.ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങളും,ഭരണപരമായ പരാജയങ്ങളും മത്സര പരീക്ഷകൾക്കായി വർഷങ്ങളോളം സമയം ചെലവഴിച്ച വിദ്യാർഥികളുടെ ഭാവിയോടും അധ്വാനത്തോടും അവർ.ചെലവാക്കിയ സമയത്തോടുമുള്ള വഞ്ചനയാണ് എന്ന് തരൂർ ചൂണ്ടിക്കാട്ടി .

ഓൺലൈനിൽ മാത്രമായി സംഘടിക്കുന്നത് അതിനൊരു  പരിഹാരം ആവില്ല "ഒരു എം.പി എന്ന നിലയിൽ, ഞാൻ പറയട്ടെ, നിങ്ങളുടെ ജനപ്രതിനിധികളെക്കൊണ്ട് ഉത്തരം പറയിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും",. വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നൽകണം, പരീക്ഷകളും നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടണമെന്നും തരൂർ പറഞ്ഞു. കേവലം ശബ്ദമുണ്ടാക്കുന്നതിന് പകരം കൃത്യമായി സംഘടിക്കാനും, വിദ്യാർഥി നിയമ സംഘടനകളുമായി ചേർന്ന് ജനകീയ പ്രശ്നങ്ങളെ മികച്ച പോരാട്ടങ്ങളാക്കി മാറ്റാനും  അദ്ദേഹം ആഹ്വാനം ചെയ്തു.രാജ്യത്തിന്‍റെ ഭാവിയെ സ്വാധീനിക്കാൻ ആവശ്യമായ എണ്ണവും ഡിജിറ്റൽ പരിജ്ഞാനവും ഇന്നത്തെ യുവാക്കൾക്കുണ്ട്. അതിനാൽ "നിങ്ങളുടെ ദേഷ്യം ഉദാസീനതയായി കെട്ടടങ്ങാൻ അനുവദിക്കരുത്" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‌നിങ്ങൾ പാറ്റകളെപ്പോലെ പരിഗണിക്കപ്പെടേണ്ടവരല്ല, ആ ലേബൽ നിങ്ങൾ സ്ഥിരമായി സ്വീകരിക്കേണ്ടതുമില്ല. ദീർഘകാല മാറ്റങ്ങൾക്കായി ദൈനംദിന രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകണമെന്നും തരൂർ പറഞ്ഞു.

 

 

ENGLISH SUMMARY:

Shashi Tharoor discusses the immense popularity of the 'Cockroach Janata Party' on social media, highlighting it as a reflection of youth disillusionment with the Indian political system and exam controversies. He advises young people against solely organizing on Instagram, emphasizing the need for real-world political participation and demanding accountability from elected representatives through mechanisms like the RTI Act.