പാർട്ടി വിടാൻ ഒരുങ്ങുന്ന കെ അണ്ണാമലയെ അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം തുടരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അണ്ണാമലൈയോട് ഡൽഹിയിൽ തന്നെ തുടരാനും നിർദ്ദേശിച്ചു. ഇന്ന് ഇരുവരുമായും ചർച്ച നടത്തും . നൈനാർ നാഗേന്ദ്രന്റെ പ്രവർത്തന ശൈലിയിൽ അണ്ണാമലൈ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു.

യുവാക്കളുടെ ശക്തമായ പിന്തുണയുള്ള അണ്ണാമലൈ പാർട്ടി വിടുന്നത് ദോഷം ചെയ്യും എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർഎസ്എസും അനുനയ ശ്രമവും ആയി എത്തിയിരുന്നു. ഇന്നലെ ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംഘടാന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും അണ്ണാമലൈ കൂടിക്കാഴ്ച നടത്തി.

നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അണ്ണാമലൈ രാജിക്കത്ത് സമർപ്പിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിയുടെ പ്രകടനം വിലയിരുത്തുന്ന അഞ്ചു പേജുള്ള വിശദറിപ്പോര്‍ട്ടും അണ്ണാമലൈ സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപിക്കും തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രമുഖർക്കും ബദലായി  തമിഴ്നാടിന് പ്രാമുഖ്യം നല്‍കുന്ന മതേരത പാര്‍ട്ടിയാണ് അണ്ണാമലൈ രൂപീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ നിർദ്ദിഷ്ട സംഘടന ആരംഭിക്കും. 

ENGLISH SUMMARY:

K Annamalai is preparing to leave the party, and the BJP's central leadership is attempting to persuade him. The Tamil Nadu BJP president, Nainar Nagendran, has been summoned to Delhi and instructed to remain there for discussions with Annamalai.