tn-0

തമിഴ്നാട്ടില്‍ മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രിയടക്കം സഭയില്‍ 35 അംഗങ്ങള്‍. മുസ്‌ലിം ലീഗ്, വിസികെ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വിസികെ, ലീഗ് മന്ത്രിമാര്‍ക്ക്   ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആശംസ നേര്‍ന്നു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ ആവകാശമുണ്ടെന്നും അവരെ 

ഏഴുപതിറ്റാണ്ടിന് ശേഷം തമിഴ്നാട്ടില്‍ പിറവിയെടുത്ത സഖ്യസര്‍ക്കാരിന്‍റെ ഭാഗമായി മുസ്‌ലിം ലീഗും വിടുതലൈ ചിരുതൈകള്‍ കക്ഷിയും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസിന് പിന്നാലെ മന്ത്രിസഭയുടെ ഭാഗമാകാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. മുസ്‌ലിം ലീഗിന്‍റെ പാപനാശം എംഎല്‍എ എഎം ഷാജഹാന്‍, വിസികെയുടെ ദിണ്ടിവനം എംഎല്‍എ വണ്ണി അരസ് എന്നിവരാണ് മന്ത്രിമാര്‍. ലീഗിന് ന്യൂനപക്ഷ ക്ഷേമവും വിസികെയ്ക്ക് സാമൂഹ്യനീതി വകുപ്പുാണ് നല്‍കിയത്. ഡിഎംകെ മുന്നണിയില്‍ നിന്ന് ജയിച്ച് ടിവികെ മന്ത്രിസഭയില്‍ ചേര്‍ന്ന ലീഗിനേയും വിസികെയേയും ഡിഎംകെ നേതാവ് എ രാജ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. തങ്ങള്‍ വെള്ളവും വളവും നല്‍കി നട്ടുവളര്‍ത്തിയ തെങ്ങ് എതിര്‍ വീട്ടിലേക്ക് ചാഞ്ഞുവെന്ന് എ രാജ എക്സില്‍ കുറിച്ചു. പിന്നാലെ എക്സ് പോസ്റ്റുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. ആരേയും വേദനിപ്പിക്കുന്ന തരത്തില്‍ പരുഷമായി സംസാരിക്കരുതെന്ന് പ്രവര്‍ത്തകരോട് സ്റ്റാലിന്‍. അണ്ണയുടേയും കരുണാനിധിയുടേയും പാതയിലൂടെ  വന്നവരാണ് ഡിഎംകെ പ്രവര്‍ത്തകര്‍ എന്ന് മറക്കരുത്. നല്ലതിനെ പ്രശംസിക്കുകയും തെറ്റിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ക്രിയത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. ടിവികെയ്ക്ക് പിന്തുണ നല്‍കിയ അണ്ണാ ഡിഎംകെ എംഎല്‍എ മാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സി.വി.ഷണ്‍മുഖം– എസ്.പി.വേലുമണി എന്നിവരുടെ നേതൃത്വത്തില്‍ 25 എംഎല്‍എമാരാണ് ടിവികെയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. മന്ത്രി സഭ വിപുലീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അണ്ണ ഡിഎംകെ വിമത വിഭാഗത്തിന്‍റെ കാര്യം ആശങ്കയിലായി.

ENGLISH SUMMARY:

Tamil Nadu cabinet expansion is complete with 35 members, including the Chief Minister. The Muslim League and VCK parties' members took their oaths as ministers today. DMK chief MK Stalin congratulated the VCK and League ministers, asserting every party's right to make their political decisions.