ju-do

TOPICS COVERED

നാലുവയസ്സുകാരൻ മുതൽ 55 വയസ് വരെയുള്ളവരുണ്ട്. ദീർഘകാലം സംസ്ഥാന ചാമ്പ്യൻ ആയിരുന്ന എസ്.പ്രകാശിന്റെ 36 വർഷം നീണ്ട തീവ്ര പരിശ്രമമാണ് ഈ ജൂഡോ ഗ്രാമത്തിൽ പിന്നിൽ. 

1982ലാണ് പ്രകാശ് ആദ്യമായി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. ഒമ്പതുവർഷം തുടർച്ചയായ ജയം. ഓരോ തവണ ജയിച്ചു കയറുമ്പോഴും കൈയ്യടിച്ചു കൂടെ നിന്ന നാട്ടുകാരെയും ജൂഡോ പഠിപ്പിക്കണമെന്ന് പ്രകാശ് അന്നേ മനസ്സിൽ കുറിച്ചിരുന്നു.

പത്രങ്ങളിൽ പ്രിയ നാട്ടുകാരൻ്റെ പേരിനൊപ്പം ചേർന്ന് കേട്ട ജൂഡോ എന്ന വാക്കിനോട് നൂറനാട്ടുകാർക്കും താല്പര്യമുണ്ടായിരുന്നു. പഠനച്ചിലവ് ഓർത്ത് പിന്മാറിയവരെയും പ്രകാശ് വിട്ടില്ലകളത്തിലിറങ്ങിയവർ ടൂർണമെന്റുകളിൽ പങ്കെടുത്തു. മെഡൽ നേട്ടം പതിവാക്കി. സ്പോർട്സ് കോട്ടയിൽ പഠനത്തിനായി സീറ്റുകൾ നേടി. ജോലികളിലും പ്രവേശനമൊരുങ്ങി. ജൂഡോയിലൂടെ ഒരു നാടാകെ മാറി. ഇന്ന് ഈ നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും മൂന്നു വയസ്സിലെ ജൂഡോ പരിശീലനം തുടങ്ങും

പഞ്ചായത്തിന്റെ കൂടി സഹായം ലഭിച്ചാൽ ജൂഡോ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയും. പലതവണ നിരസിക്കപ്പെട്ടിട്ടും ഇത്തവണയെങ്കിലും പഞ്ചായത്തിൻ്റെ ഭാഗത്തുനിന്ന് നല്ല തീരുമാനം വരുമെന്ന വിശ്വാസത്തിലാണ് പ്രകാശും ഗ്രാമവും.

 

ENGLISH SUMMARY:

Malayala Manorama Online News highlights a unique judo village where individuals aged four to fifty-five train, fueled by the 36 years of dedication from former state champion S. Prakash. This village, transformed by judo, now sees every child begin training at age three, with hopes for increased community support.