തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം തുടങ്ങി. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ് ആയതോടെ തമിഴ്നാട്ടിൽ ഇനി താരപ്പോര്. മറ്റന്നാളാണ് വിശ്വാസ വോട്ടെടുപ്പ്. അതിനിടെ വിജയ് യെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില് തർക്കം രൂക്ഷമാണ്.
അസാധ്യമായ സ്വപ്നം എന്ന് പറഞ്ഞ് പുച്ഛിച്ചവർക്ക് മുന്നിലൂടെ മുഖ്യമന്ത്രി ആയി വിജയ് നിയമസഭയിൽ എത്തി. ഇന്നലത്തേത് പോലെ കോട്ടും സ്യൂട്ടുമായിരുന്നു ഇന്നും മുതലമച്ചരുടെ വേഷം. പ്രോ ടെം സ്പീക്കർ എംവി കറുപ്പയ്യ ആണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അതിനു ശേഷമാണ് ഡിഎംകെ യുടെ നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തത് പിന്നാലെ അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവവും സത്യപ്രതിജ്ഞ ചെയ്തു.
വിളവങ്കോട് നിന്നുള്ള കോൺഗ്രസ് എംഎൽഎ TT പ്രവീൺ ആണ് മലയാളി സാന്നിധ്യം. നാളെ ആണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. നാളെ എത്ര പേര് TVK സ്പീക്കർ സ്ഥാനാർഥിയെ പിന്തുണയ്ക്കും എന്നതും ഉറ്റു നോക്കുന്നു. C.V ഷൺമുഖത്തിൻ്റെയും S.P വേലുമണി യുടെയും നേതൃത്വത്തിൽ ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ TVK യെ പിന്തുണച്ചേക്കുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ അണ്ണാ ഡിഎംകെയുടെ പിളർപ്പിലേക്ക് അത് നയിക്കും. മറ്റന്നാൾ ആണ് വിശ്വാസ വോട്ടെടുപ്പ്.