vijay-no-oath

TOPICS COVERED

തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്   നാളെ  രാവിലെ 10 മണിക്ക്  സത്യപ്രതിജ്ഞ ചെയ്യും.  ഗവർണറുമായി ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം എത്തുന്നത്.  13 നോ അതിന് മുൻപോ ആയി വിശ്വാസ വോട്ടെടുപ്പ് നടത്താനും നിർദ്ദേശം.  121 പേരുടെ പിന്തുണ ആണ്  ടിവികെയ്ക്ക് ഉള്ളത്.  ഇന്ന് വിസികെയും മുസ്ലിം ലീഗും പിന്തുണ കത്ത് നൽകിയതോടെ ആണ് സത്യപ്രതിജ്ഞയ്ക്ക് കളം ഒരുങ്ങിയത്.  പടക്കം പൊട്ടിച്ചും ആർപ്പു വിളിച്ചും ആഘോഷമാക്കുകയാണ് ടിവികെ പ്രവർത്തകർ. 

ENGLISH SUMMARY:

Actor-turned-politician Vijay to take oath as the Chief Minister of Tamil Nadu tomorrow at 10 AM. TVK forms govt with VCK & IUML support.