ബംഗാളില്‍ ബിജെപിക്ക് ചരിത്രനിമിഷം. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായിസുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മന്ത്രിമാരും അധികാരമേറ്റു.ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയാണ്

സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രിനരേന്ദ്രമോദി,കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ എന്നിവരുംചടങ്ങിനെത്തി.കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനസാഗരത്തെ സാക്ഷിയാക്കി സുവേന്ദുഅധികാരി സത്യവാചകം ചൊല്ലിയപ്പോള്‍ ബംഗാളില്‍ ചരിത്രം പിറന്നു. കാവിവസ്ത്രം ധരിച്ചെത്തിയ സുവേന്ദു ബംഗാളി ഭാഷയില്‍ ദൈവനാമത്തില്‍ ആണ്

സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പ്രധാനമന്ത്രിയുടെ ആലിംഗനം.ദിലീപ് ഘോഷ്, അഗ്നിമിത്ര പോള്‍, അശോക് കീര്‍തന്യ, ഖുദിരാം ടുഡു, നിഷാദ്പ്രമാണിക് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വനിത, മാതുവ,ഒ.ബി.സി, ഗോത്ര വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കിക്കൊണ്ടുള്ളതാണ് മന്ത്രിസഭ.രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുവേന്ദു അധികാരി ബ്രിഗേഡ്

ഗ്രൗണ്ടിലേക്ക് തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ ജനസാഗരം ആര്‍ത്തിരമ്പി.ബംഗാള്‍ ജനതയ്ക്കുള്ള ആദരമായി വേദിയില്‍ പ്രധാനമന്ത്രിയുടെ പ്രണാമംആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുംകേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു. രബീന്ദ്രനാഥ ടാഗോര്‍ ജന്‍മവാര്‍ഷിക ദിനത്തില്‍ ആയിരുന്നുആദ്യ ബി.ജെ.പി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ.

 

 

ENGLISH SUMMARY: