അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നരേന്ദ്രമോദി നയിച്ച ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍. ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത് പ്രധാനമന്ത്രി നേരിട്ട്. ട്രസ്റ്റംഗങ്ങളെ നിശ്ചയിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി. ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി. പക്ഷേ അതേ ക്ഷേത്രം കൊള്ളയടിക്കപ്പെട്ടപ്പോള്‍ നരേന്ദ്രമോദിക്ക് സമ്പൂര്‍ണ മൗനം. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മൗനം. സംഘപരിവാറിന്റെ ഉന്നതരുടെ കണ്മുന്നില് നടന്ന തീവെട്ടിക്കൊള്ളയില്‍ പ്രധാനമന്ത്രിക്ക് എന്തേ മൗനം. ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ വെറുതേ വിടില്ല എന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്ക് ശ്രീരാമന്റെ പണം കട്ടവരെക്കുറിച്ച് മിണ്ടാന്‍ ധൈര്യമില്ലാത്തതെന്ത്?