തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് വിജയ് ഗവര്‍ണറെ കണ്ടു. കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. 5 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് ഇതിനോടകം ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു.
സിപിഎം, സിപിഐ , ലീഗ് ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരുകയാണ്. ഇതിനിടെ എന്‍ഡിഎ സഖ്യം ഒഴിവാക്കി , ടിവികെയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്ന തീരുമാനത്തിലാണ് എഐഎഡിഎംകെ . എന്നാല്‍ ഈ പിന്തുണ വിജയ് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. എന്‍ഡിഎ സഖ്യംവിട്ട് നടന്‍ വിജയ്‌യുടെ ടിവികെയെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ അണ്ണാ ഡിഎംകെ നീക്കം. ഭരണത്തില്‍ പങ്കാളിയാവില്ല. മുതിര്‍ന്ന നേതാക്കളായ സി.വി.ഷണ്‍മുഖത്തിന്‍റെയും എസ്.പി.വേലുമണിയുടെയും നേതൃത്വത്തില്‍ 40 എംഎല്‍എമാര്‍ നീക്കത്തെ പിന്തുണച്ചു.
എടപ്പാടി പളനിസാമിയും പിന്തുണ നല്‍കിയതായി സൂചന. വര്‍ഗീയ ശക്തികളോട് കൂട്ടുകൂടരുതെന്ന നിബന്ധനയോടെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചു. കോണ്‍ഗ്രസ് നടപടിയെ ചോദ്യംചെയ്ത് ഡിഎംകെ രംഗത്ത്. ഇന്ത്യ സഖ്യത്തില്‍നിന്ന് പിന്‍മാറുമെന്നാണ് മുന്നറിയിപ്പ്.