തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ടിവികെ. ദേശീയ നേതൃത്വവുമായി അധ്യക്ഷന്‍ വിജയ് ബന്ധപ്പെട്ടു. വൈകീട്ട് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കും. ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പിന്തുണ കൊടുത്തേക്കും. മന്ത്രി സ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങള്‍ ടിവികെ കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് പുറമേ ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍, അണ്ണാ ഡിഎംകെയിലെ പാട്ടാളിമക്കള്‍ കക്ഷി തുടങ്ങിയ സാധ്യതകളും ടിവികെ തേടുന്നുണ്ട്.
Also Read: വേദിയിലെ കണ്ണീര്‍ അന്ന് വൈറലായി; വിജയ്യുടെ ഡ്രൈവറുടെ മകന്‍ ഇനി എംഎല്‍എ
സെങ്കോട്ടയ്യന്‍റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ടിവികെയുമായി സഖ്യസര്‍ക്കാരിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടില്ലെന്ന് വിസികെ അധ്യക്ഷന്‍ പറഞ്ഞു. ടിവികെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രാവിലെ പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയായി വിജയ് മേയ് 7ന് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരെ തീരുമാനിക്കാന്‍ വിജയും നേതാക്കളും തമ്മില്‍ പട്ടിനപാക്കത്തെ ഓഫീസില്‍ ചര്‍ച്ച നടന്നു. വിജയ് ഗവര്‍ണറെ കാണാന്‍ സമയം തേടിയെന്നും സൂചനയുണ്ട്. അതിനിടെ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
മുതലമച്ചര്‍ക്ക് വാഴ്ത്തുക്കള്‍ എന്ന ആരവങ്ങള്‍ക്ക് ഇടയിലേക്കാണ് വിജയ് എത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ വിജയ്‌യെ കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പനയൂരില്‍ എത്തിയത്. നിയുക്ത എംഎല്‍എമാരുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് വിജയ് ചര്‍ച്ച നടത്തി. 108 സീറ്റുകള്‍ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇനി 10 സീറ്റുകള്‍ കൂടിയാണ് മാജിക് നമ്പരിലേക്ക് എത്താന്‍ ആവശ്യമുള്ളത്.