കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ എന്ന പേരിൽ 'സുദർശൻ ബംഗ്ല' എക്സിൽ പുറത്തുവിട്ട കണക്കുകളിൽ വൻ അബദ്ധം. 140 നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും എൻഡിഎയ്ക്കുമായി ആകെ 158 സീറ്റുകളുടെ ഫലമാണ് ചാനൽ പ്രവചിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എൽഡിഎഫ് 78 സീറ്റുകൾ നേടി മുന്നിലെത്തും. യുഡിഎഫ് 62 സീറ്റുകളും, എൻഡിഎ 18 സീറ്റുകളും നേടുമെന്നാണ് എക്സ്പോസ്റ്റിലെ കണക്ക്.‘5 സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ എഐ എക്സിറ്റ് പോൾ" (5 राज्यों का सबसे बड़ा AI Exit Poll) എന്ന തലക്കെട്ടോടെയാണ് കണക്കുകൾ പങ്കുവെച്ചിരിക്കുന്നത്.
കൃത്യമായ പഠനങ്ങളോ യാഥാർത്ഥ്യബോധമോ ഇല്ലാതെ, എഐ സഹായത്തോടെ തോന്നിയതുപോലെ സീറ്റുകൾ വിഭജിച്ച് നൽകിയതാണ് പിഴവിന് കാരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ കണക്കുകളും എക്സ് പോസ്റ്റിലുണ്ട്.