ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്ന് ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുടെ ഭരണകാലമാണ്. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്‍റെ നാമനിര്‍ദേശപത്രിക തള്ളിയ വരണാധികാരിയുടെ നടപടിയില്‍ സുപ്രീംകോടതിയും ഇടപെട്ടില്ല. ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയര്‍ത്തുന്നതോ മധ്യപ്രദേശിലെ സംഭവങ്ങള്‍? കോടതി കുറ്റം ചാര്‍ത്തിയിട്ടില്ലാത്ത സ്വകാര്യ അന്യായം പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ അംഗമാകാനുള്ള ഒരാളുടെ അവകാശത്തെ നിഷേധിക്കുന്നതെങ്ങനെ? രാജ്യത്തെ വിവിധ ഭരണഘടനാ കോടതികളുടെ ഉത്തരവിനെ വരണാധികാരി അവഗണിച്ചതെന്ത്? വരണാധികാരിയെക്കുറിച്ചുള്ള പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിച്ചത് ആര്‍ക്കുവേണ്ടി? അന്തിമ ആശ്രയമായ സുപ്രീംകോടതി സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയതെന്ത്? ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കുംവിധം ഭരണഘടനാസ്ഥാപനങ്ങൾ തന്നെ പ്രവർത്തിക്കുകയാണോ? തിരഞ്ഞെടുപ്പ് കമ്മീഷൻ, ഭരണ കക്ഷിയുടെ കുതന്ത്രങ്ങൾക്ക് തുല്യം ചാർത്തുകയാണോ? മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനെ സ്റ്റേറ്റ് സ്പോൺസേഡ് അട്ടിമറിയെന്ന് വിശേഷിപ്പിക്കാമോ?