ബിജെപിയില്‍ ചേര്‍ന്ന എംപിമാരെ അയോഗ്യരാക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടി ആംആദ്മി പാര്‍ട്ടി. ആവശ്യമുന്നയിച്ച് 7 എംപിമാര്‍ക്കെതിരെയും രാജ്യസഭാധ്യക്ഷന് കത്ത് നല്‍കും.
എം പിമാരെ മടക്കി വിളിക്കാൻ അനുമതി തേടി രാഷ്ട്രപതിയെ കാണാനാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ തീരുമാനം. അതേസമയം തെറ്റായ പാതയിലൂടെയുള്ള യാത്രയായതിനാലാണ് എഎപി വിട്ടതെന്ന് എംപിമാര്‍ ആവര്‍ത്തിച്ചു.
എംപിമാരുടെ അപ്രതീക്ഷിത നീക്കത്തില്‍ തകര്‍ന്ന എഎപി കൂടിയാലോചനകള്‍ക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടന്നു. എംപിമാരുടെ നീക്കം ഭരണഘടനവിരുദ്ധവും ചട്ടലംഘനവുമാണെന്ന് കാണിച്ച് അയോഗ്യരാക്കാനാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന് കത്ത് നല്‍കും. ബിജെപിയുടെ സമ്മര്‍ദ്ദത്താലാണ് എംപിമാര്‍ വഞ്ചകരായിമാറിയതെന്നാണ് എഎപി പ്രതികരണം.
Also Read: രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശം; ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് പത്ത് ലക്ഷം ഫോളോവേഴ്‌സ്
പഞ്ചാബില്‍ നിന്നും രാജ്യസഭയിലെത്തിയ 6 എം പിമാരെ മടക്കി വിളിക്കാൻ അനുവദിക്കണമെന്നാണ് ഭഗവന്ത് മന്നിന്റെ ആവശ്യം. 94 പാര്‍ട്ടി എംഎല്‍എമാരുമായി രാഷ്ട്രപതിയെ കാണാനാണ് നീക്കം. അത്സമയം ആദ്മി പാർട്ടി അഴിമതിക്കാരുടെയും ഒത്തുതീർപ്പുകാരുടെയും കയ്യിലെന്ന് രാഘവ് ഛദ്ദയും ക്രിയാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ബിജെപിയില്‍ ചേരണമെന്ന് സ്വാതി മലിവാളും പ്രതികരിച്ചു.
ലൗലി യൂണിവേഴ്‌സിറ്റിയില്‍ അശോക് മിത്തല്‍ എംപിക്കെതിരെ പഞ്ചാബിന്റെ വഞ്ചകൻ എന്ന് വിളിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഹർഭജൻ സിംഗിന്റെ ജലന്ധറിലെ വസതിയുടെ മതിലിൽ എഎപി പ്രവര്‍ത്തകര്‍ ചതിയൻ എന്ന് എഴുതി. പാര്‍ട്ടിയിലെ ശേഷിക്കുന്ന നേതാക്കളുമായി കെജ്‌രിവാള്‍ സംസാരിച്ചു. പഞ്ചാബിലെ 18 ഉം ഡൽഹിയിലെ 15 ഉം എഎപി എംഎല്‍എമാരുമായി ബിജെപി ചർച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് ശേഷം പഞ്ചാബെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. പ്രത്യയശാസ്ത്രമില്ലാത്ത എഎപി ജന്മം നല്‍കിയ ബിജെപിയിലേക്ക് തിരിച്ച് പോയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു